തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ബി.ജെ.പിക്ക് കോടികൾ കുഴൽപണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ഈ കള്ളപ്പണത്തിൽനിന്ന് മൂന്നരക്കോടി തൃശൂർ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനസംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ് വെളിപ്പെട്ടത്. ഉത്തരേന്ത്യൻ മോഡലിൽ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമീഷൻ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുറത്തുവന്ന വാർത്തകൾ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ കള്ളപ്പണത്തിെൻറ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്പ് നോട്ട് നിരോധനം ഏർപ്പെടുത്തിയവരുടെ ചെയ്തി ജനം ചർച്ച ചെയ്യണമെന്നും എ. വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.