കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ ഒപ്പംകൂട്ടി ജില്ലയിൽ മേധാവിത്തം പിടിച്ച് എൽ.ഡി.എഫ്. ഇടതുകാറ്റ് വീശുന്ന തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം ചേർന്നുനിൽക്കുന്നതായിരുന്നു കോട്ടയത്തിെൻറ പതിവ്. ഇത്തവണ ഇടത്തേക്ക് കൂടുതൽ ചരിഞ്ഞു. എല്‍.ഡി.എഫ്. തരംഗത്തിനൊപ്പം കേരള കോൺഗ്രസ് എമ്മിെൻറ മുന്നണി മാറ്റവും യു.ഡി.എഫിന് തിരിച്ചടിയായി.
അതേസമയം, മറ്റു ജില്ലകളിലെ അപേക്ഷിച്ച് യു.ഡി.എഫിന് വലിയ ക്ഷീണമുണ്ടായില്ലെന്ന ആശ്വാസവും ഫലംനൽകുന്നു. പാലായിൽ ജോസ് കെ.മാണിയുടെ തോൽവി യു.ഡി.എഫ് മുഖങ്ങളിൽ നിരാശക്കിടയിലും ചിരി പടർത്തുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്- ആറ്, എല്‍.ഡി.എഫ് - രണ്ട്, ജനപക്ഷം -ഒന്ന് എന്നിങ്ങനെയായിരുന്നു ജില്ലയിലെ കക്ഷിനില. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ പാലാ പിടിച്ച് എല്‍.ഡി.എഫ്. സീറ്റെണ്ണം മൂന്നാക്കി. ഇത് ഇപ്പോൾ അഞ്ചായി. യു.ഡി.എഫ് നാലായി. ജനപക്ഷത്തിന് ഏകസീറ്റും നഷ്ടമായി.
ഏറ്റുമാനൂരും വൈക്കവും നിലനിര്‍ത്തിയ എല്‍.ഡി.എഫ്. ഇത്തവണ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങള്‍ കേരള കോൺഗ്രസ് എമ്മിനൊപ്പം ചേർന്ന് തിരിച്ചുപിടിച്ചു. സിറ്റിങ് സിറ്റുകളിലെല്ലാം ഭൂരിപക്ഷം ഉയര്‍ത്തിയാണ് എല്‍.ഡി.എഫിെൻറ വിജയം. യു.ഡി.എഫ് പുതുപ്പള്ളിയും കോട്ടയവും കടുത്തുരുത്തിയും നിലനിര്‍ത്തിയതിനൊപ്പം പാലായും തിരിച്ചുപിടിച്ചു. അതേസമയം, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറയും ഭൂരിപക്ഷത്തിലുണ്ടായ കുറവ് യു.ഡി.എഫിനു വന്‍ തിരിച്ചടിയായി. അതേസമയം, പാലായില്‍ മാണി സി.കാപ്പന് ഭൂരിപക്ഷം ഉയര്‍ത്തി.
കോട്ടയത്ത് വിജയം ആവർത്തിച്ചെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണെൻറ ഭൂരിപക്ഷം ഇടിഞ്ഞു. കഴിഞ്ഞ തവണ 33632 വോട്ടിെൻറ വമ്പൻ ഭൂരിപക്ഷത്തിലായിരുന്നു തിരുവഞ്ചൂരിെൻറ വിജയം. ഇത്തവണ 18743 ആയി ഇത് കുറഞ്ഞു. കോട്ടയം, നഗരസഭയിലും വിജയപുരത്തും പനച്ചിക്കാടും തിരുവഞ്ചൂര്‍ തന്നെ മുന്നിലെത്തി. കെ. അനില്‍കുമാറിലൂടെ ശക്തമായ മത്സരം കാഴ്ചെവച്ചുവെങ്കിലും എല്‍.ഡി.എഫിനു വിജയപ്രതീക്ഷയില്ലായിരുന്നു. തിരുവഞ്ചൂരിെൻറ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയാക്കാന്‍ കഴിയുമെന്നായിരുന്നു എല്‍.ഡി.എഫിെൻറ പ്രതീക്ഷ. എന്‍.ഡി.എയിലെ പ്രതീക്ഷകളും അസ്ഥാനത്തായി. കഴിഞ്ഞ തവണത്തെ നിലവാരത്തിലേക്കുപോലും എത്താന്‍ കഴിഞ്ഞില്ല. ഈ വോട്ടുകൾ എങ്ങോട്ട് ചാഞ്ഞുവെന്നത് വലിയ കോലാഹലങ്ങൾക്ക് ഇടയാക്കും. യു.ഡി.എഫിലേക്ക് മറിഞ്ഞതായി ആരോപിച്ച് എൽ.ഡി.എഫ് രംഗെത്തത്തിയിട്ടുണ്ട്.
സിറ്റിങ് സീറ്റായ ഏറ്റുമാനൂരില്‍ ഇടക്ക് വി.എൻ. വാസവൻ പിന്നിലായത് സി.പി.എമ്മിൽ അങ്കലാപ്പ് തീർത്തെങ്കിലും, ഇടത് പഞ്ചായത്തുകൾ കരുത്തായി നിലയുറപ്പിച്ചു. അതിരമ്പുഴയും ഏറ്റുമാനൂരും എണ്ണിയപ്പോഴായിരുന്നു വി.എന്‍. വാസവന് പിന്നിലായത്. അധികംകഴിയും മുമ്പ് ലീഡ് തിരിച്ചുപിടിച്ച വാസവൻ പിന്നീട് തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞതവണ സുരേഷ് കുറുപ്പിെൻറ ഭൂരിപക്ഷം 8899 വോട്ടായിരുന്നെങ്കിൽ വാസവൻ ഇത് 14303 ആയി ഉയർത്തി. അയ്മനം, കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര പഞ്ചായത്തുകളിലുണ്ടായ നേട്ടത്തിലാണ് വാസവന് വിജയം ഉറപ്പിച്ചത്. അയ്മനം പഞ്ചായത്തില്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും എന്‍.ഡി.എക്ക് മണ്ഡലത്തില്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല. ലതിക സുഭാഷ് വലിയ ഘടകമായില്ലെങ്കിലും ഇവർ പിടിച്ച വോട്ടുകൾ യു.ഡി.എഫിലേക്ക് എത്തേണ്ടതായിരുന്നു.
2016ൽ ഭൂരിപക്ഷത്തിൽ ജില്ലയിലെ മുമ്പനായിട്ടായിരുന്നു കടുത്തുരുത്തിയിൽനിന്നുള്ള മോൻസ് ജോസഫിെൻറ വിജയം. ഇത്തവണ ഭൂരിപക്ഷം പത്തിലൊന്നിലേക്ക് ചുരുങ്ങി. കടുത്ത പോരാട്ടം നടന്ന ഇവിടെ, പേക്ഷ വോട്ടെണ്ണലിെൻറ ഒരുഘട്ടത്തിലും
മോൻസ് പിന്നിൽ പോയില്ല. നേരിയ ഭൂരിപക്ഷത്തോടെ എല്ലാ റൗണ്ടിലും മുന്നിൽ തന്നെയായിരുന്നു. ഇത് ഇടതിന് എല്ലാ ഘട്ടത്തിലും പ്രതീക്ഷ പകർന്നിരുന്നു. കഴിഞ്ഞതവണ 42256 വോട്ടിനാണു മോന്‍സ് ജയിച്ചത്. ഇത്തവണ ഇതാണ് 4256 ആയി കുറഞ്ഞത്.
കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടം നടന്ന ഇവിടെ എല്‍.ഡി.എഫ് വിജയം പ്രതീക്ഷിച്ചിരുന്നു. കേരള കോൺഗ്രസ് എമ്മിന് വലിയ വേരോട്ടമുള്ള മണ്ഡലമാണ് കടുത്തുരുത്തി. ഈ വോട്ടുകൾക്കൊപ്പം എൽ.ഡി.എഫ് വോട്ടുകൾകൂടി ചേരുന്നതോടെ വിജയം കൊണ്ടുവരുമെന്നായിരുന്നു ഇടത് പ്രതീക്ഷ. അതേമസയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലും പിന്നില്‍പോയ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണു നടത്തിയത്. എന്നാൽ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫിലുണ്ടായ പ്രശ്നങ്ങൾ സ്റ്റീഫൻ ജോർജിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ.
പതിവുതെറ്റിക്കാതെ വൈക്കം എല്‍.ഡി.എഫിനൊപ്പം കൂടുതൽ ചേർന്നുനിന്നു. 2016ല്‍ തേടിയ 24,584 എന്ന ഉയര്‍ന്ന ഭൂരിപക്ഷം 28,947 വോട്ടായി ഉയര്‍ത്തിയാണ് സി.പി.ഐ സ്ഥാനാർഥി സി.കെ. ആശയുടെ മിന്നുംവിജയം. ഒരു ഘട്ടത്തിലും പിൻതിരിയാതെയായിരുന്നു ആശയുടെ തേരോട്ടം.
എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ മേധാവിത്തം ഉറപ്പാക്കിയാണ് ആശ ജയിച്ചത്. ബി.ഡി.ജെ.എസ് 11953 വോട്ടുകളാണ് നേടിയത്.
പ്രചാരണത്തിെൻറ തുടക്കം മുതൽ വൊട്ടെണ്ണലിെൻറ തലേന്നുവരെ 15,000 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു മാണി സി.കാപ്പന് ആവർത്തിച്ചിരുന്നത്. വേട്ടെണ്ണൽ പൂർത്തിയാകുേമ്പാൾ ഇത് അച്ചട്ടായി. 15,378 വോട്ടിെൻറ ഭൂരിപക്ഷം.
എൽ.ഡി.എഫിനൊപ്പം യു.ഡി.എഫും ഇതിൽ അമ്പരപ്പിലാണ്. കടുത്ത മത്സരമായതിനാൽ ആരുജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവിെല്ലന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, എൽ.ഡി.എഫ് പ്രതീക്ഷകൾ തകർത്തെറിഞ്ഞ് വിജയം നേടിയ കാപ്പന് ഇത് മധുരപ്രതികാരം കൂടിയാണ്.
മറുഭാഗത്ത് തുടക്കം മുതല്‍ മറ്റു മണ്ഡലങ്ങളിലൊന്നും പോകാതെ സാധ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ജോസ് കെ.മാണി മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുേമ്പാൾ കാഴ്ചക്കാരനായി ഇരിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ജോസ് കെ.മാണിക്ക്.
വോട്ടെണ്ണലിെൻറ തുടക്കത്തിൽ മുന്നേറിയത് ഒഴിച്ചാല്‍ പിന്നീട് പിന്നിലായി. കേരള കോണ്‍ഗ്രസ് കോട്ടയായ കരൂരില്‍ പോലും പിന്നിലായതോടെ പരാജയം ഉറപ്പിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ വലിയ വിജയം കേരള കോൺഗ്രസിന് നേടാനായെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ നഗരവും കൈവിട്ടു.
കാഞ്ഞിരപ്പള്ളിയില്‍ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണു പ്രതീക്ഷയെങ്കിലും വോട്ടെണ്ണലിൽ ഇത് പ്രതിഫലിച്ചില്ല. ഒരു ഘട്ടത്തിലും പിന്നിൽപോകാതെ എല്‍.ഡി.എഫിലെ എന്‍. ജയരാജ് ആദ്യം മുതൽ അവസാനംവരെ ലീഡ് തുടർന്നു.
കഴിഞ്ഞതവണ യു.ഡി.എഫിലായിരുന്നപ്പോള്‍ 3890 വോട്ടയിരുന്നു ഭൂരിപക്ഷമെങ്കിൽ ഇത്തവണ ഇത് 13722 ലേക്ക് ഉയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയ പള്ളിക്കത്തോട്ടില്‍ പോലും ജയരാജ് മുന്നിലായി.
ഒരുഘട്ടത്തില്‍ പോലും ജയരാജിന് വെല്ലുവിളി ഉയര്‍ത്താന്‍ ജോസഫ് വാഴയ്ക്കനും അല്‍ഫോന്‍സ് കണ്ണന്താനത്തിനും കഴിഞ്ഞില്ല. സി.പി.ഐ വോട്ടുകൾ ലഭിക്കിെല്ലന്ന് ആശങ്കകൾ നിലനിന്നിരുന്നെങ്കിലും വോട്ട് കണക്ക് പുറത്തുവന്നതോടെ അത് അസ്ഥാനത്തായി.
ഒരുഘട്ടത്തിലും പിന്നില്‍ പോകാതെയായിരുന്നു ചങ്ങനാശ്ശേരിയില്‍ എല്‍.ഡി.എഫിലെ ജോബ് മൈക്കിളിെൻറ മുന്നേറ്റം. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സി.എഫിെൻറ പിൻഗാമിയായി ജോബ് മൈക്കിൾ.
പരസ്യമായി യു.ഡി.എഫിനെ പിന്തുണച്ച എന്‍.എസ്.എസിെൻറ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലത്തില്‍ ജോബ് മൈക്കിൾ വിജയിച്ചത് എൽ.ഡി.എഫിനുള്ള മധുരപ്രതികാരവുമായി. എൻ.എസ്.എസിനൊപ്പം ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനംകൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ യു.ഡി.എഫിലെ വി.ജെ. ലാലിയിലൂടെ യു.ഡി.എഫ് വിജയം പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസിൽനിന്നെത്തിയ ജി. രാമന്നായരെ മുന്‍നിര്‍ത്തിയുള്ള ബി.ജെ.പിയുടെ നീക്കവും ഫലംകണ്ടില്ല.
50 വർഷത്തിെൻറ വലിയ കഥകളുമായി 12ാം തവണയും പുതുപ്പള്ളിയിൽ വോട്ട് തേടിയ ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാൻ ജെയ്ക് സി.തോമസിന് കഴിഞ്ഞു. യാക്കോബായ സഭക്ക് സ്വാധീനമുള്ള മണര്‍കാട്ട് ഉമ്മന്‍ ചാണ്ടി പിന്നിലാകുകയും ചെയ്തു. മറ്റു പഞ്ചായത്തുകളിലെല്ലാം കഴിഞ്ഞതവണ ലഭിച്ച വോട്ടിെൻറ അടുത്തെത്താനും ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല. ഭൂരിപക്ഷം കുറയുമെന്ന കണക്കുകൂട്ടൽ ഉണ്ടായിരുന്നെങ്കിലും പതിനായിരത്തിലും താഴെപ്പോകുമെന്ന് ഇവർ പ്രതീക്ഷിച്ചില്ല. ്ബി.ജെ.പിയിലെ എന്‍. ഹരിക്കും പ്രതീക്ഷിച്ച നേട്ടം ഇത്തവണ കൈവരിക്കാന്‍ കഴിഞ്ഞില്ല.
തൊപ്പി ചിഹ്നത്തിൽ മത്സരിച്ച പി.സി. ജോര്‍ജിെൻറ പരാജയമാണ് പൂഞ്ഞാറിെല വിജയത്തെക്കാൾ ചർച്ചയാകുന്നത്. വോട്ടെണ്ണുന്നതിെൻറ നിമിഷങ്ങള്‍ മുമ്പു വരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന ജോർജിെൻറ കണക്കൂകൂട്ടലുകൾ തെറ്റി. ഈരാറ്റുപേട്ട നഗരസഭയിൽ വോട്ടുകുറഞ്ഞാലും മറ്റ് പഞ്ചായത്തുകളിൽനിന്ന് വിജയത്തിനുള്ള വോട്ട് കണ്ടെത്താമെന്നായിരുന്നു ജോർജിെൻറ കണക്ക്. എന്നാൽ, ഒരുപഞ്ചായത്തും ഒപ്പം നിന്നില്ല. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളും ഏശിയില്ല. ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാൽ രണ്ടാംസ്ഥാനം നിർത്താനായെന്ന് മാത്രം. കഴിഞ്ഞതവണ 27821 വോട്ടിനു ജയിച്ച ജോര്‍ജ് ഇത്തവണ 16817 വോട്ടിനാണു പരാജയപ്പെട്ടത്. കഴിഞ്ഞ തവണത്തെ നാണംകെട്ട മൂന്നാം സ്ഥാനത്തുനിന്നുമാണ് എല്‍.ഡി.എഫ് ഇത്തവണ വിജയം കരസ്ഥമാക്കിയത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും മുന്നിലെത്തിയാണ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വിജയം ഉറപ്പാക്കിയത്. ഇത്തവണ നാണക്കേടിെൻറ മൂന്നാംസ്ഥാനം യു.ഡി.എഫിെൻറ ടോമി കല്ലാനിക്ക് നേരിടേണ്ടിവന്നു. സംഘടന സംവിധാനങ്ങളിലെ പോരായ്മയാണ് കോൺഗ്രസിന് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.