പരസ്യവിവാദം: മലക്കം മറിഞ്ഞ് എൽ.ഡി.എഫ്

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​ത്ര​പ​ര​സ്യ വി​വാ​ദ​ത്തി​ൽ മ​ല​ക്കം മ​റി​ഞ്ഞ് എ​ൽ.​ഡി.​എ​ഫ്. സ​ന്ദീ​പ് വാ​ര്യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ത്തി​ലെ ഉ​ള്ള​ട​ക്കം അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ ന​ൽ​കി​യ​താ​ണെ​ന്നും മു​ന്ന​ണി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ൻ​റ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. വി​വാ​ദ ഭാ​ഗ​ങ്ങ​ൾ അ​റി​യി​ല്ല. ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​ട്ടി​ല്ല. പ​ര​സ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ന് പ​ങ്കി​ല്ലെ​ന്നും ജി​ല്ല മോ​ണി​റ്റ​റി​ങ് സ​മി​തി​ക്ക് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ഇ​ല​ക്ഷ​ൻ ഏ​ജ​ന്റ് നൗ​ഷാ​ദ് പ​റ​യു​ന്നു.

പ​ര​സ്യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ച് ‘സ​രി​ൻ ത​രം​ഗം’ എ​ന്ന ഭാ​ഗം മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​തി​ന് അ​നു​മ​തി വാ​ങ്ങി​യി​ന്നു. ബാ​ക്കി ഉ​ള്ള​ട​ക്ക​വു​മാ​യി സ്ഥാ​നാ​ർ​ഥി​ക്ക് ബ​ന്ധ​മി​ല്ല- വി​ശ​ദീ​ക​ര​ണ​ത്തി​ൽ പറയുന്നു. . ‘സ​രി​ന്‍ ത​രം​ഗം’ എ​ന്ന വ​ലി​യ ത​ല​ക്കെ​ട്ടി​ന് താ​ഴെ സ​ന്ദീ​പ് വാ​ര്യ​രു​ടെ പ​ഴ​യ പ്ര​സ്താ​വ​ന​ക​ളും ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ‘സ​രി​ൻ ത​രം​ഗം’ എ​ന്ന ത​ല​ക്കെ​ട്ടി​ന് അ​നു​മ​തി വാ​ങ്ങി​യാ​ണ് പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നാ​യി​രു​ന്നു പ​ത്ര​മേ​ധാ​വി​ക​ളു​ടെ​യും വി​ശ​ദീ​ക​ര​ണം. ‘സി​​റാ​​ജ്’, ‘സു​​പ്ര​​ഭാ​​തം’ പ​​ത്ര​​ങ്ങ​​ളി​ലാ​​ണ്​ പ​​ര​​സ്യം വന്ന​ത്.

ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്റ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ എ​സ്. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് വി​വാ​ദ പ​ര​സ്യം വ​ന്ന​ത്. ഇ​ല​ക്ഷ​ൻ ഏ​ജ​ൻ​റി​ന്റെ വി​ശ​ദീ​ക​ര​ണം മോ​ണി​റ്റ​റി​ങ് സ​മി​തി ത​ള്ളി​യാ​ൽ എ​ൽ.​ഡി.​എ​ഫ് പ്ര​തി​രോധത്തിലാ​കും. പ​ര​സ്യ​ത്തി​ന് ആ​രാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്ന് വി​ശ​ദീ​ക​രി​ക്കണം. പ​ര​സ്യ​ത്തി​ൽ തെ​റ്റി​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​ലേ​ക്ക് കൂ​റു​മാ​റി​യ വ്യ​ക്തി​യെ തു​റ​ന്നു​കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്‌​ത​തെ​ന്നും സ്ഥാനാർഥിയും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ൾ​പ്പെ​ടെ​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - LDF changes its stand in election ad controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.