തിരുവനന്തപുരം: കോൺഗ്രസിന്‍റെ കരിങ്കൊടി സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പെൺകുട്ടികളെ ഷർട്ടും പാന്‍റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന് ജയരാജൻ ആരോപിച്ചു.
ഇത്തരത്തിൽ പെൺകുട്ടികളെ സമരത്തിനിറക്കി നാടിന്‍റെ അന്തരീക്ഷത്തെ കോൺഗ്രസ് നേതാക്കൾ വികൃതമാക്കുകയാണ്. കരിങ്കൊടി കാണിച്ച് അക്രമത്തിന് മുതിരുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും ജയരാജൻ വ്യക്തമാക്കി.
കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ല. പാചകവാതക വില കേന്ദ്ര സർക്കാർ ഉയർത്തിയതിൽ ആർക്കും പ്രതിഷേധമില്ല. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഇന്ധന സെസിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേമപെൻഷന് വേണ്ടിയാണെന്ന കാര്യം കോൺഗ്രസ് മറസിലാക്കണമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.