പെൺകുട്ടികളെ സമരത്തിനിറക്കി നാടിന്‍റെ അന്തരീക്ഷം കോൺഗ്രസ് വികൃതമാക്കുകയാണ് -ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസിന്‍റെ കരിങ്കൊടി സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പെൺകുട്ടികളെ ഷർട്ടും പാന്‍റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന് ജയരാജൻ ആരോപിച്ചു.
ഇത്തരത്തിൽ പെൺകുട്ടികളെ സമരത്തിനിറക്കി നാടിന്‍റെ അന്തരീക്ഷത്തെ കോൺഗ്രസ് നേതാക്കൾ വികൃതമാക്കുകയാണ്. കരിങ്കൊടി കാണിച്ച് അക്രമത്തിന് മുതിരുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും ജയരാജൻ വ്യക്തമാക്കി.
കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ല. പാചകവാതക വില കേന്ദ്ര സർക്കാർ ഉയർത്തിയതിൽ ആർക്കും പ്രതിഷേധമില്ല. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഇന്ധന സെസിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേമപെൻഷന് വേണ്ടിയാണെന്ന കാര്യം കോൺഗ്രസ് മറസിലാക്കണമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.