മൈക്കിൽനിന്ന് കേട്ട അപശബ്ദം യന്ത്രത്തകരാറാണെന്ന് തോന്നില്ലെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: വി.ഐ.പിമാർ പ​ങ്കെടുന്ന പരിപാടിയിൽ നിശ്ചയിക്കപ്പെട്ട പരിപാടിക്ക് വിരുദ്ധമായി എന്ത് സംഭവിച്ചാലും പൊലീസ് അന്വേഷിക്കുക സാധാരണമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മൈക്ക് തകറായ സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. പൊലീസ് എഫ്.ഐ.ആറിൽ ആരുടെ പേരുമില്ല. ഒരു സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ ഭയക്കുന്നതെന്തിനാണ്.

മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ മുദ്രാവാക്യം വിളിയാണ്. എന്നാൽ, മറ്റാരും സംസാരിക്കുമ്പോഴും മുദ്രാവാക്യം വിളിയില്ല. അവിടെയുണ്ടായത് അപശബ്ദമാണ്. മൈക്കിൽ നിന്ന് കേട്ട അപശബ്ദം യന്ത്ര തകരാറാണെന്ന് ആരും ധരിക്കില്ല. സുരക്ഷ ചുമതലയുള്ള പൊലീസ് അന്വേഷിച്ച് റി​പ്പോർട്ട് കൊടുക്കണമെന്ന് ചട്ടമാണ്, നടപടിയെടുക്കുന്നതൊക്കെ രണ്ടാമത്തെ കാര്യമാണെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Tags:    
News Summary - LDF Convenor E.P. Jayarajan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.