അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും ലീഗും സ്ഥാനാർഥി കളെ തീരുമാനിച്ചു. ഇടതു സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാ കും. കോന്നിയിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നിർദേശത്തിനെതിരെ കടുത്ത വിമ ർശനമുയർന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ എം.സി. ഖമറ ുദ്ദീനെയും പ്രഖ്യാപിച്ചു. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥികളുടെ പ്രഖ്യാപനം ദേശീയ നേ തൃത്വത്തിെൻറ അംഗീകാരത്തോടെ വൈകാതെയുണ്ടാകും.
മഞ്ചേശ്വരം: സി.എച്ച്. കുഞ്ഞമ്പു
സി.എച്ച്. കുഞ്ഞമ്പുവിനെയാണ് സി.പി.എം വീണ്ടും രംഗത്തിറക്കുന്നത്. 1987 മുതൽ 2001 വരെ നാലുതവണ ഇവിടെ വിജയിച്ച ലീഗിലെ ചെർക്കളം അബ്ദുല്ലയെ 2006ൽ പിടിച്ചുകെട്ടി മണ്ഡലത്തെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നതാണ് കുഞ്ഞമ്പുവിനെ വീണ്ടും മത്സരിപ്പിക്കാൻ കാരണം. മത, ഭാഷ ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനവും അനുകൂലമായി. സംസ്ഥാന കമ്മിറ്റി അംഗമായ കുഞ്ഞമ്പു കേരള ടൂറിസം വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമാണ്.
എറണാകുളം: മനു റോയ് (എൽ.ഡി.എഫ് സ്വത.)
അഡ്വ. മനു റോയ് എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയാകും. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ്. എറണാകുളം ബാർ അസോസിയേഷനിൽ മൂന്നു തവണ ഭാരവാഹിയായിരുന്നു. ലോയേഴ്സ് യൂനിയൻ അംഗമാണ്.
വട്ടിയൂർക്കാവ്: വി.കെ. പ്രശാന്ത്
വട്ടിയൂർക്കാവിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ. പ്രശാന്തിനെ മത്സരിപ്പിക്കും. മേയർ എന്ന നിലയിലുള്ള പ്രവർത്തനവും പ്രളയദുരന്തത്തിൽ സഹായമെത്തിക്കാൻ നടത്തിയ നേതൃപ്രവർത്തനവും അനുകൂല ഘടകമായി കണ്ടാണ് തീരുമാനം. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധുവിെൻറ പേര് പരിഗണിച്ചെങ്കിലും പ്രശാന്തിനാണ് നറുക്കുവീണത്.
അരൂർ: മനു സി. പുളിക്കൽ
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം മനു സി. പുളിക്കൽ സ്ഥാനാർഥിയാകും. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറിയാണ് അഭിഭാഷകനായ മനു. ചേർത്തല മണ്ഡലത്തിലെ വയലാർ സ്വദേശിയാണ്. ജില്ല പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
കോന്നി: കെ.യു. ജനീഷ്കുമാർ
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.യു. ജനീഷ്കുമാറാണ് സ്ഥാനാർഥി. എസ്.എഫ്.ഐയിലൂടെ സി.പി.എമ്മിലെത്തിയ ജനീഷ്കുമാർ മണ്ഡലത്തിലെ സീതത്തോട് സ്വദേശിയാണ്. സീതത്തോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. എതിർശബ്ദം ഉയർന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ടുെവച്ച നിർദേശം പാർട്ടി ജില്ല സെക്രട്ടേറിയറ്റും പിന്നാലെ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.
മഞ്ചേശ്വരം: എം.സി. ഖമറുദ്ദീൻ (മുസ്ലിം ലീഗ്, യു.ഡി.എഫ്)
മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ സ്ഥാനാർഥിയാകുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ല പ്രസിഡൻറ് സാദിഖലി തങ്ങൾ എന്നിവർ പാണക്കാട്ട് പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി, മണ്ഡലം കമ്മിറ്റി, പ്രവർത്തകർ എന്നിവരുമായി ആശയവിനിമയം നടത്തിയശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ജില്ലയിലെ മുതിർന്ന നേതാവ് എന്ന ഘടകമാണ് ഖമറുദ്ദീന് അനുകൂലമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.