അടിമാലി (ഇടുക്കി): അടിത്തറ ഇളകിയത് എൽ.ഡി.എഫിേൻറതാണെന്നും കൂടുതൽ നേതാക്കളും അണികളും യു.ഡി.എഫിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പെൻറ വരവ് ഗുണംചെയ്യും. കാപ്പൻ ഒറ്റക്കുവന്നാലും പാലായിൽ സ്ഥാനാർഥിയാക്കും ഘടകകഷിയാക്കുന്നതടക്കം കാര്യങ്ങൾ ചർച്ചയിൽ തീരുമാനിക്കും.
കാപ്പെൻറ വിജയം എൽ.ഡി.എഫിെൻറ മാത്രം മികവല്ല. വ്യക്തിസ്വാധീനവും നിർണായകമായി. പി.സി.ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.