കേ​ളു​ഏ​ട്ട​ൻ പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം ന​വോ​ത്ഥാ​ന പാ​ഠ​ശാ​ല സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം

ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നാടിനെ പിറകോട്ട് കൊണ്ടുപോകാൻ ആസൂത്രിത ശ്രമം -ഡോ. തോമസ് ഐസക്

കോഴിക്കോട്‌: നവോത്ഥാന പാരമ്പര്യത്തിൽനിന്ന് നാട്ടുകാരെ പിറകോട്ടു നയിക്കാൻ ബോധപൂർവ ശ്രമം നടക്കുന്ന കാലത്ത് പ്രതിലോമ ശക്തികൾക്കെതിരെ പോരാടിയ കേരളത്തിന്‍റെ വേറിട്ട പാരമ്പര്യം നിലനിർത്താൻ കൂട്ടായ ഇടപെടൽ വേണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ്‌ ഐസക്‌. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച നവോത്ഥാന ശിൽപശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാന മുന്നേറ്റമാണ് ജഡാവസ്ഥയിലായിരുന്ന കേരളീയ സാമൂഹികാവസ്ഥയെ ചലനാത്മകമാക്കിയത്‌‌. അത്‌ കേരളീയനെ അഭിമാനബോധമുള്ളവനാക്കി. എന്നാൽ, എല്ലാ രംഗങ്ങളിലും പിൻനടത്തം പ്രകടമാണ്‌. പുഴുക്കുത്തുകളെ നീക്കി നവകേരളം സൃഷ്ടിക്കാനാണ്‌ ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. ഡോ. മിഥുൻ സിദ്ധാർഥ്‌ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

Tags:    
News Summary - leading the natives back from the Renaissance tradition-thomas isac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.