മലപ്പുറം: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ കോൺഗ്രസ് നേതൃത്വത്തിെൻറ തീരുമാനത്തിൽ ജില്ലയിലും കടുത്ത പ്രതിഷേധം. അസാധാരണമായ രീതിയിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചത്. സീറ്റ് മാണിക്ക് നൽകാൻ തീരുമാനമായത് സംബന്ധിച്ച് വാർത്തകൾ വന്നയുടൻ വ്യാഴാഴ്ച അർധരാത്രിയോടെ ഡി.സി.സി ഒാഫിസിലെ കോൺഗ്രസ് പതാക താഴ്ത്തി ലീഗ് പതാക കെട്ടിയാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതികരിച്ചത്.
വെസ്റ്റ് കോഡൂരിൽ കോൺഗ്രസ് ഒാഫിസിെൻറ ബോർഡ് അഴിച്ച് അകത്തുവെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കനത്ത മഴയിലും കെ.എസ്.യു പ്രവർത്തകർ മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി. താഴെ തട്ടിലുള്ള പ്രവർത്തകരുടെ വൈകാരികമായ പ്രതികരണമാണിതെന്നും അവരെ ബോധ്യപ്പെടുത്താതെ ഉന്നതങ്ങളിലുണ്ടായ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമെന്നും കോൺഗ്രസിെൻറ രണ്ടാം നിര നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.