മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കിൽ ചൊവ്വാഴ്ച ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആഹ്വാനം. പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലുണ്ടായ അക്രമത്തിലും മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് തകർത്തതിലും പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹര്‍ത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹൻ അറിയിച്ചു. ജില്ല തലത്തിൽ ഹർത്താൽ ആചരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്ന് താലൂക്കിലേക്ക് മാറ്റുകയായിരുന്നു.
മണിക്കൂറുകൾ നഗരം ഭീതിയിൽ
തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകീട്ട് അഞ്ചര വരെ പെരിന്തൽമണ്ണ നഗരം അക്ഷരാർഥത്തിൽ ഭീതിയിലാണ്ടു. എന്തും സംഭവിക്കാവുന്ന സ്ഥിതിയായിരുന്നു നഗരത്തിലെങ്ങും. ലീഗ് ഒാഫിസ് തകർത്തതിൽ പ്രതിഷേധിച്ച് ഒരുഭാഗത്ത് ലീഗ് പ്രവർത്തകരും അവർക്ക് അഭിമുഖമായി പൊലീസും പട്ടാമ്പി റോഡിലെ സി.പി.എം ഒാഫിസ് പരിസരത്ത് പാർട്ടി പ്രവർത്തകരും എത്തിയതാണ് സംഘർഷാവസ്ഥ കനപ്പിച്ചത്. ലീഗ് ഒാഫിസ് അക്രമിച്ചവർക്ക് പാർട്ടി ഒാഫിസ് സംരക്ഷണം നൽകിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം. ഉച്ചക്ക് നിലമ്പൂർ റോഡിൽ മുദ്രാവാക്യം വിളിയും പ്രകടനവുമായി എത്തിയവരെ െപാലീസ് വിരട്ടിയോടിച്ചതിൽ നിരവധി പേർക്ക് ലാത്തിയടിയേറ്റു. പ്രകടനം കണ്ട് കടവരാന്തകളിൽ നിന്നവർക്കും ലാത്തിയടിയേറ്റു. പിന്നീട് നേതാക്കൾ അനുനയിപ്പിച്ച് മെയിൻ ജങ്ഷൻ ഉപരോധിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. അഞ്ചുമണിക്ക് ശേഷവും നഗരത്തിലെ ഗതാഗതം പലവഴിക്കും തിരിച്ചുവിടുകയായിരുന്നു. ഇൗ സമയമെല്ലാം ഇരു ഭാഗത്തെയും പ്രവർത്തകരും നഗരത്തിൽ തമ്പടിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തരേയാടെയാണ് പോളിടെക്നിക്കിൽ സംഘർഷത്തിന് തുടക്കമിട്ടത്. ഇൻറർസോൺ ക്രിക്കറ്റിൽ ജയിച്ച ടീം അംഗങ്ങളെ അനുമോദിക്കാനുള്ള യോഗം തുടങ്ങാനിരിക്കേ നൂറോളം വരുന്ന സംഘം വടികളുമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ‘മാധ്യമ’ത്തോട് പറഞ്ഞു. അധ്യാപകരടക്കമുള്ള ജീവനക്കാർക്ക് മർദനമേറ്റു. തലക്ക് പരിക്കേറ്റ മെക്കാനിക്കൽ െലക്ചറർ കെ. മുഹമ്മദ് സലീം (53) ഇ.എം.എസ് ആശുപത്രിയിൽ ചികിത്സ തേടി. കല്ലേറിൽ നിരവധി ജനൽചില്ലുകൾ തകർന്നു. അധ്യാപകരായ പി. മോഹനൻ, കെ.പി. രാജേഷ് എന്നിവരുടെ കാറുകൾക്കും ദീപ എന്ന അധ്യാപികയുടെ സ്കൂട്ടറിനും കേടുപറ്റി. സംഘർഷത്തിനിടെ പ്രിൻസിപ്പൽ പൊലീസിനെ വിളിെച്ചങ്കിലും ആവശ്യത്തിന് പൊലീസില്ലെന്ന മറുപടിയായിരുന്നു ആദ്യം. ഒരു മണിക്കൂറിന് ശേഷമാണ് ഒരു ജീപ്പിൽ പൊലീസ് എത്തിയത്. അപ്പോഴേക്കും വിദ്യാർഥികൾ അക്രമത്തിൽ പ്രതിഷേധിച്ച് പോളിക്ക് മുന്നിൽ കോഴിക്കോട്^പാലക്കാട് ദേശീയപാതയിൽ കുത്തിയിരിപ്പ് നടത്തി വാഹനഗതാഗതം തടസ്സപ്പെടുത്തി. പിന്നീട് വിദ്യാർഥികൾ കൂട്ടത്തോടെ പെരിന്തൽമണ്ണ ടൗണിലേക്ക് നീങ്ങുകയും ലീഗ് ഒാഫിസ് പ്രവർത്തിക്കുന്ന സി.എച്ച് സൗധത്തിന് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു.
അക്രമികൾ ലീഗ് ഒാഫിസിൽ കയറിയെന്ന സംശയത്തിലാണ് ഒാഫിസിെൻറ ഷട്ടർ തകർത്ത് വിദ്യാർഥികൾ ഇരച്ചുകയറിയത്. മുകൾനിലയിലെ സി.സി.ടി.വി, ഫർണിച്ചറുകൾ, ഒാഫിസ് ഉപകരണങ്ങൾ, കസേരകൾ എന്നിവ അടിച്ചുനശിപ്പിച്ചു. രേഖകളും മറ്റും വാരിയെറിഞ്ഞു. കസേരകളും മറ്റും റോഡിലേക്ക് എടുത്തെറിഞ്ഞും റോഡിലടിച്ചുമാണ് തകർത്തത്. സംഭവമറിഞ്ഞ് ജനം തടിച്ചുകൂടി. പലരും പൊലീസിനെ അറിയിച്ചെങ്കിലും മണിക്കൂറിലേറെ കഴിഞ്ഞാണ് കേവലം 300 മീറ്റർ അകലെയുള്ള സ്റ്റേഷനിൽനിന്ന് അവർ എത്തിയത്. അപ്പോഴേക്കും ലീഗ് ഒാഫിസിലെ ഉപകരണങ്ങൾ അടിച്ചുനിരത്തിയിരുന്നു.
സംഘർഷത്തിനിടെയുണ്ടായ കല്ലേറിലും അടിപിടിയിലും 15 എസ്.എഫ്.െഎ പ്രവർത്തകർക്കും 13 ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു. ആനക്കയം കെ. മുഹമ്മദ് സലീം ഇലാഹി (21), പുൽപറ്റ വി.സി. അഖിൽരാജ് (19), പട്ടിക്കാട് പി. ജിഷ്ണു (21), ഭൂദാനം എം.എസ്. ഷൈൻ (21), മോങ്ങം ഇ.കെ. സംഗീത് (20), മങ്കട കെ.വി. നിഖിൽ (24), മഞ്ചേരി യേശുദാസ് സെബാസ്റ്റ്യൻ (19), അമ്മിനിക്കാട് പി.ജിഷ്ണു (20), ആനമങ്ങാട് ഇ. മുഹമ്മദ് അനസ് റോഷൻ (19), അരീക്കോട് എൻ.എസ്. വിഷ്ണു (21), എരഞ്ഞിമങ്ങാട് കെ. ഷരത് കൃഷ്ണൻ (18), കാവനൂർ അമൽ വിശ്വനാഥ് (20), വെള്ളില വിേജഷ് (23), മുണ്ടുപറമ്പ് പി. അർജുൻ(18), പെരിന്തൽമണ്ണ എ.കെ. അരുൺ(19) എന്നീ എസ്.എഫ്.െഎ പ്രവർത്തകർക്കാണ് പരിക്ക്. ഇവരെ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിപ്പടിയിലെ ഏരിയ കമ്മിറ്റി ഒാഫിസിന് നേരെയുണ്ടായ കല്ലേറിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം കരിങ്കല്ലത്താണി അഡ്വ. ടി.കെ. സുൽഫിക്കറലി (39), അർബൻ ബാങ്ക് ജീവനക്കാരൻ പി.എസ്. സന്തോഷ് കുമാർ (42) എന്നിവർക്ക് പരിക്കേറ്റു. ഇവരെയും ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂര്‍ക്കാട് കുന്നത്ത് മുഹമ്മദ് (47), പുറമണ്ണൂര്‍ മുടമ്പത്ത് മുഹമ്മദ് ഷമീം (20), തിരൂര്‍ക്കാട് ഇ.കെ. ഹൗസില്‍ കുഞ്ഞിമുഹമ്മദ്(43), രാമപുരം തയ്യില്‍ കാരുതൊടി ജിഷാദ് (19), രാമപുരം മൂനക്കല്‍ ഉമറുല ഫാറൂല്‍ (32), കൂട്ടിലങ്ങാടി തേറമ്പന്‍ ഷാഫി (26), മങ്കട തോട്ടത്തൊടി നസീദ് (18), പുറമണ്ണൂര്‍ തട്ടാന്‍തൊടി മുഹമ്മദ് റാഷിദ്(20), വലമ്പൂര്‍ മാളിയേക്കല്‍ ആഷിക് (22), കുളക്കാടന്‍ അസീസ് (55), ആനമങ്ങാട് അത്തിക്കോടന്‍ അബുസിയാസ് (26), ചെരക്കാപറമ്പ് പൊട്ടച്ചിറ റിയാസ് (20), ആനമങ്ങാട് ശീലത്ത് അഷ്‌റഫ് (39) എന്നിവരാണ് പരിക്കേറ്റ ലീഗ് പ്രവർത്തകർ. ഇവരെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോളിയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച എസ്.എഫ്.െഎ വിദ്യാർഥികൾ 12.30ഒാടെ വടികളുമായി പെരിന്തൽമണ്ണ ടൗണിലേക്ക് പ്രകടനമായി എത്തി ലീഗ് ഒാഫിസ് ഷട്ടർ തകർത്ത് കയറി അടിച്ച് നശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ലീഗ് പ്രവർത്തകരെത്തി റോഡ് ഉപരോധിച്ചു. പിന്നീട് പ്രകടനമായി മെയിൻ ജങ്ഷനിലേക്ക് നീങ്ങിയതോടെ സംഘർഷാവസ്ഥയായി. നേരിടാൻ പൊലീസും നിരന്നു. ലീഗുകാരുടെ പ്രകടനമറിഞ്ഞ് സി.പി.എം പ്രവർത്തകരും ഒാഫിസ് പരിസരത്ത് സംഘടിച്ചു. ഇതിനിടെയായിരുന്നു പാർട്ടി ഒാഫിസിന് നേരെ കല്ലേറ്. കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമെന്നായതോടെ പൊലീസ് ലാത്തിവീശി.
ഉച്ചക്ക് രണ്ടോടെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചതോടെ വാഹനയോട്ടവും നിലച്ചു. യു.ഡി.എഫ് നേതാക്കൾ യോഗം ചേർന്ന് ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ലീഗുകാർ മെയിൻ ജങ്ഷനിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുതുടങ്ങി. കടകളടച്ചതും വാഹനഗതാഗതം നിലച്ചതും ജനത്തെ വലച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് മെയിൻ ജങ്ഷനിൽ കുത്തിയിരിക്കുന്ന അണികളോട് ഹർത്താൽ ആഹ്വാനം ചെയ്ത ശേഷമാണ് കുത്തിയിരുന്നവർ പിരിഞ്ഞത്. പിന്നീടും പ്രവർത്തകർ നഗരത്തിൽ തമ്പടിച്ചു നിന്നു.
പൊലീസ് എത്താൻ വൈകിയെന്ന് വിമര്‍ശനം
അങ്ങാടിപ്പുറം പോളിടെക്‌നിക്കിലും പെരിന്തല്‍മണ്ണ നഗരത്തിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ കൃത്യസമയത്ത് എത്തുന്നതിൽ പൊലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കടുത്ത വിമര്‍ശനം. രാവിലെ മുതല്‍ പോളിടെക്‌നിക്കില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായപ്പോള്‍തന്നെ പൊലീസ് സേവനം ആവശ്യപ്പെട്ടെങ്കിലും തക്കസമയത്ത് ആരുമെത്തിയില്ലെന്നാണ് പ്രിൻസിപ്പലിെൻറ പരാതി. കല്ലേറും ഭീകരാന്തരീക്ഷമുണ്ടായിട്ടും മതിയായ പൊലീസ് പോളിയിൽ ഉണ്ടായില്ല. തുടര്‍ന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ പ്രകടനമായാണ് പെരിന്തല്‍മണ്ണയിലേക്ക് വന്നത്. ഇവര്‍ക്കൊപ്പം വരാനോ തടയാനോ പൊലീസുണ്ടായിരുന്നില്ല. പൊലീസ് ഒപ്പമുണ്ടായിരുന്നെങ്കില്‍ ലീഗ് ഓഫിസ് അക്രമം തടയാനാവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 12.20ഓടെ ലീഗ് ഓഫിസ് തകര്‍ത്തിട്ടും 12.50ഓടെയാണ് ഒരു ജീപ്പ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നീടും 15 മിനിറ്റിന് ശേഷമാണ് നിലമ്പൂര്‍, പാണ്ടിക്കാട് സി.ഐമാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് ടൗണിൽ വന്നത്.
സംഘർഷം അനുമോദന യോഗം തുടങ്ങാനിരിക്കേയെന്ന്
തിങ്കളാഴ്ച രാവിലെ പത്തരേയാടെയാണ് പോളിടെക്നിക്കിൽ സംഘർഷത്തിന് തുടക്കമിട്ടത്. ഇൻറർസോൺ ക്രികറ്റിൽ ജയിച്ച ടീം അംഗങ്ങളെ അനുമോദിക്കാനുള്ള യോഗം തുടങ്ങാനിരിക്കേ നൂറോളം വരുന്ന സംഘം വടികളുമായി വിദ്യാർഥികൾക്ക് നേരെ അതിക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ‘മാധ്യമ’ ത്തോട് പറഞ്ഞു. അധ്യാപകരുടക്കമുള്ള ജീവനക്കാർക്ക് മർദ്ദനമമേറ്റു. തലക്ക് പരിക്കേറ്റ മെക്കാനിക്കൽ െലക്ചറർ കെ. മുഹമ്മദ് സലീം (53) ഇ.എം.എസ് ആശുപത്രിയിൽ ചികിത്സ തേടി. കല്ലേറിൽ കെട്ടിടത്തിൻറ നിരവധി ജനൽ ചില്ലുകൾ തകർന്നു. അധ്യപകരായ പി. മോഹനൻ, കെ. പി രാജേഷ് എന്നിവരുടെ കാറുകൾക്കും ദീപ എന്ന അധ്യാപികയുടെ സ്കൂട്ടറിനും കേടുപാടുപറ്റി. സംഘർത്തിനിടെ പ്രിൻസിപ്പൽ പൊലിസിനെ വിളിെച്ചങ്കലും ആവശ്യത്തിന് പൊലീസില്ലെന്ന മറുപടിയായരുന്നു ആദ്യം. സംഭവം കഴിഞ്ഞ് ഒരുമണിക്കുറിന് ശേഷമാണ് ഒരു ജീപ്പിൽ പൊലീസ് എത്തിയതെന്ന് പ്രിൻസിപ്പൽ പറയുന്നു. അപ്പോഴേക്കും വിദ്യാർഥികൾ അക്രമത്തിൽ പ്രതിഷേധിച്ച് പോളിക്ക് മുന്നിൽ കോഴിക്കോട്^പാലക്കാട് ദേശിയ പാതയിൽ കുത്തിയിരിപ്പ് നടത്തി വാഹനഗതാഗതം തടസപ്പെടുത്തി. പിന്നീട് വിദ്യാർഥികൾ കൂട്ടത്തോടെ പെരിന്തൽമണ്ണ ടൗണിലേക്ക് നീങ്ങുകയും കോഴിക്കോട് റോഡിൽ നഗരസഭ ആസ്ഥാനത്തിന് സമീപത്തെ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഒാഫിസ് പ്രവർത്തിക്കുന്ന സി.എച്ച് സൗധത്തിന് നേരെ അതിക്രമം അഴിച്ച് വിടുകയായിരുന്നു.
15 എസ്.എഫ്.െഎ പ്രവർത്തകർക്ക് പരിക്ക്
സംഘർഷത്തിനിടെയുണ്ടായ കേലേറിലും അടിപിടിയിലും 15 എസ്.എഫ്.െഎ പ്രവർത്തകർക്ക് പരിക്കേറ്റു. ആനക്കയം കെ. മുഹമ്മദ് സലീം ഇലാഹി (21), പുൽപറ്റ വി.സി അഖിൽരാജ്(19), പട്ടിക്കാട് പി.ജിഷ്ണു (21), ഭൂദാനം എം.എസ്. ഷൈൻ (21), മോങ്ങം ഇ.കെ സംഗീത് (20), മങ്കട കെ.വി നിഖിൽ (24), മഞ്ചേരി യേശുദാസ് സെബാസ്റ്റ്യൻ (19), അമ്മിനിക്കാട് പി.ജിഷ്ണു(20), ആനമങ്ങാട് ഇ. മുഹമ്മദ് അനസ് റോഷൻ (19), അരീക്കോട് എൻ. എസ്.വിഷ്ണു(21), എരഞ്ഞിമങ്ങാട് കെ. ഷരത് കൃഷ്ണൻ(18), കാവനുർ അമൽ വിശ്വനാഥ് (20), വെള്ളില വിേജഷ് (23), മുണ്ടുപറമ്പ് പി. അർജുൻ(18), പെരിന്തൽമണ്ണ എ.കെ. അരുൺ(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിപ്പടിയിലെ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിലെ ഏരിയകമ്മിറ്റി ഒാഫിസിന് നേരെയുണ്ടായ കല്ലേറിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം കരിങ്കല്ലത്താണി അഡ്വ. ടി.കെ. സുൽഫിക്കറലി (39), അർബൻ ബാങ്ക് ജീവനക്കാരൻ പി.എസ് സന്തോഷ് കുമാർ (42) എന്നിവർക്ക് പരിക്ക് പറ്റി. ഇവരെയും ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
13 ലീഗ് പ്രവർത്തകർക്ക് പരിക്ക്
നഗരത്തിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ 13 മുസ്ലിം ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. തിരൂര്‍ക്കാട് കുന്നത്ത് മുഹമ്മദ്(47), പുറമണ്ണൂര്‍ മുടമ്പത്ത് മുഹമ്മദ് ഷമീം(20), തിരൂര്‍ക്കാട് ഇ.കെ. ഹൗസില്‍ കുഞ്ഞിമുഹമ്മദ്(43), രാമപുരം തയ്യില്‍ കാരുതൊടി ജിഷാദ്(19), രാമപുരം മൂനക്കല്‍ ഉമറുല ഫാറൂല്‍(32), കൂട്ടിലങ്ങാടി തേറമ്പന്‍ ഷാഫി(26), മങ്കട തോട്ടത്തൊടി നസീദ്(18), പുറമണ്ണൂര്‍ തട്ടാന്‍തൊടി മുഹമ്മദ് റാഷിദ്(20), വലമ്പൂര്‍ മാളിയേക്കല്‍ ആഷിക്(22), കുളക്കാടന്‍ അസീസ്(55), ആനമങ്ങാട് അത്തിക്കോടന്‍ അബുസിയാസ്(26), ചെരക്കാപറമ്പ് പൊട്ടച്ചിറ റിയാസ്(20), ആനമങ്ങാട് ശീലത്ത് അഷ്‌റഫ്(39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു ദിവസം പോളിക്ക് അവധി
വിദ്യാർഥി സംഘർഷം കണക്കിലെടുത്ത് ചൊവ്വ, ബുധൻ ദിവസങ്ങളിൽ അങ്ങാടിപ്പുറം ഗവ. പോളിടെക്നിക്ക് കോളജിന് അവധി നൽകി. അതേസമയം ചൊവ്വാഴ്ച രാവിലെ 10ന് അടിയന്തര പി.ടി.എ യോഗം ചേരുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്രതീക്ഷിത ഹർത്താൽ ജനത്തെ വലച്ചു
ലീഗ് ഒാഫിസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പെരിന്തൽമണ്ണ നഗരത്തിൽ പ്രഖ്യപിച്ച അപ്രതീക്ഷിത ഹർത്താൽ ജനത്തെ വലച്ചു. ഉച്ചക്ക് രണ്ടോടെ കടകളടച്ചു. ബസടക്കമുള്ള വാഹന ഒാട്ടം നിലച്ചു. ടൗണിൽനിന്ന് ഒേട്ടാറിക്ഷകൾ ഒഴിഞ്ഞുപോയതും സ്ത്രീകളെയും കുട്ടികെളയും വലച്ചു. നഗരത്തിന് പുറത്തുള്ള ബൈപാസ് വഴി ചെറുകിട സ്വകാര്യ വാഹനങ്ങൾ ആദ്യം കടത്തിവിെട്ടങ്കിലും പിന്നീട് അതും തടഞ്ഞതോടെ യാത്രക്കാർ കുടുങ്ങി. പലരും ഒാഫിസുകളിൽനിന്നും ജോലിസ്ഥലങ്ങളിൽനിന്നും വൈകീട്ട് മടങ്ങാൻ പ്രയാസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.