നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് - കോൺഗ്രസ് ബന്ധം ഉലയുന്നു. കോട്ടൂർ സർവീസ് ബാങ്കിനെ ചൊല്ലിയാണ് കോട്ടൂർ യു.ഡി.എഫിൽ പ്രശ്നങ്ങൾ രൂപപ്പെട്ടത്.കോട്ടൂർ സർവീസ് ബാങ്കിൽ സെക്രട്ടറി ഇൻ ചാർജ്ജ് ആയിരുന്ന മുസ്ലിം ലീഗ് നേതാവും മുൻ വാർഡ് മെമ്പറുമായ വ്യക്തിയെ ബാങ്ക്ഭരണ സമിതി ഭൂരി പക്ഷ തീരുമാനത്തിലൂടെ ഉടൻ പ്രാബല്യത്തിലൂടെ പുറത്താക്കിയതാണ് ലീഗ് - കോൺഗ്രസ് ബന്ധത്തിന് വിള്ളൽ ഉണ്ടാക്കിയത്. മുസ്ലിം ലീഗ് നോമിനിയായി ബാങ്കിൽ നിയമിക്കപ്പെട്ട വ്യക്തി പീന്നീട് ലീഗ് വിട്ട് കോൺഗ്രസിൽ ചേർന്നെന്നും ഇദ്ദേഹത്തെയാണ് ഇപ്പോൾ സെക്രട്ടറിയായി കോൺഗ്രസ് നിയമിച്ചതെന്നുമാണ് ആരോപണം. യു. ഡി.എഫ് ഭരിക്കുന്ന ബാങ്ക് ഭരണസമിതിയിൽ ഏഴ് കോൺഗ്രസ് അംഗങ്ങളും നാല് മുസ്ലിം ലീഗ് അംഗങ്ങളുമാണുളളത്.
പുതിയ ആളെ സെക്രട്ടറിയായി നിയമിച്ചതിൽ മുസ്ലിം ലീഗ് ഭരണസമിതി അംഗങ്ങൾ ഭരണ സമിതിയിൽ വിയോജനക്കുറിപ്പു രേഖപ്പെടുത്തി.ബാങ്ക് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജില്ല യു.ഡി.എഫ് പരിഹരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുന്നതിനിടെയാണ് ഏക പക്ഷീയമായി കോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാങ്ക് സെക്രട്ടറിയെ മാറ്റാൻ തീരുമാനിച്ചതെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ ആരോപിക്കുന്നത്. ലീഗ് - കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വീണതോടെ കോട്ടൂർ പഞ്ചായത്ത് ഭരണസമിതിയിലെ ലീഗ് മെമ്പമാരോട് കോൺഗ്രസ് മെമ്പർമാരുമായി സഹകരിക്കരുതെന്ന നിർദ്ദേശം നേതൃത്വം നൽകിയതായതാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.