കുഞ്ഞാലിക്കുട്ടി , സാദിഖലി തങ്ങൾ

ലീഗ്​ വിവാദം: ഉന്നം സാദിഖലി തങ്ങൾ

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ മു​സ്​​ലിം ലീ​ഗി​ൽ ന​ട​ക്കു​ന്ന ഉ​ൾ​പാ​ർ​ട്ടി പ്ര​ശ്​​ന​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ല​ക്ഷ്യ​മാ​ക്കു​ന്ന​ത്​ പാ​ർ​ട്ടി നേ​തൃ ശൈ​ലി​യി​ലെ സ​മ​ഗ്ര മാ​റ്റം. ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ​യാ​ണ്​ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ങ്കി​ലും ല​ക്ഷ്യ​മാ​ക്കു​ന്ന​ത്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളെ. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ തു​ട​ങ്ങി​യ​തു​മു​ത​ൽ പാ​ർ​ട്ടി കാ​ര്യ​ങ്ങ​ൾ സാ​ദി​ഖ​ലി ത​ങ്ങ​ളി​ലാ​ണ്​ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പു​ത​ന്നെ സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യോ​ട്​ പ​ല​ർ​ക്കും വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​നു​ ശേ​ഷം അ​തു രൂ​ക്ഷ​മാ​യി. അ​തി​നു​ കാ​ര​ണ​മാ​കു​ന്ന പ​ല സ​മീ​പ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​‍െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യെ​ന്നാ​ണ്​ ആ​രോ​പ​ണം. പ്ര​ത്യേ​കി​ച്ച്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലു​ണ്ടാ​യ പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ എ​തി​ർ​വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ 'മൂ​ല​ക്കി​രു​ത്തു​ക' എ​തി​ർ​വി​ഭാ​ഗ​ത്തി​‍െൻറ ല​ക്ഷ്യ​മ​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​ സാ​ധ്യ​വു​മ​ല്ല. പാ​ർ​ട്ടി​യെ മു​ന്നോ​ട്ടു ന​യി​ക്കാ​നും വി​ഭ​വ​ശേ​ഷി ക​ണ്ടെ​ത്താ​നും അ​ദ്ദേ​ഹ​ത്തോ​ളം പ്രാ​പ്​​ത​നാ​യ നേ​താ​വ്​ ലീ​ഗി​ൽ ഇ​ല്ലെ​ന്ന്​ എ​തി​ർ​വി​ഭാ​ഗ​വും സ​മ്മ​തി​ക്കു​ന്നു. മു​ന്ന​ണി രാ​ഷ്​​ട്രീ​യ​ത്തി​ൽ ച​ര​ടു​വ​ലി ന​ട​ത്താ​നും മ​ത സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നും അ​ദ്ദേ​ഹ​ത്തോ​ളം ത​ന്ത്ര​ജ്ഞ​ത​യും പ്രാ​ഗ​ല്​​ഭ്യ​വു​മു​ള്ള നേ​താ​വി​‍െൻറ അ​ഭാ​വം പാ​ർ​ട്ടി​യി​ലു​ണ്ട്. പാ​ർ​ട്ടി​യി​ൽ അ​​ത്ത​രം നേ​താ​ക്ക​ൾ ഉ​യ​ർ​ന്നു വ​രു​ന്ന​തി​ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ഘാ​തം സൃ​ഷ്​​ടി​ച്ചു എ​ന്ന്​ വി​മ​ർ​ശി​ക്കു​േ​മ്പാ​ഴും അ​ദ്ദേ​ഹ​ത്തി​െൻറ നേ​തൃ​ശേ​ഷി​യെ ത​ള്ളി​പ്പ​റ​യാ​ൻ അ​വ​ർ ഒ​രു​ക്ക​മ​ല്ല. നി​ര​വ​ധി ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളും പ്ര​ശ്​​ന​ങ്ങ​ളും അ​തി​ജീ​വി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ചാ​ണ​ക്യ​ത​ന്ത്രം ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ പാ​ളി​യ​ത്. ലോ​ക്​​സ​ഭ അം​ഗ​ത്വം രാ​ജി​വെ​ച്ച്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ക​യും സം​സ്ഥാ​ന ഭ​ര​ണം ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ പാ​ർ​ട്ടി​ക്കെ​ന്ന​പോ​ലെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ വ്യ​ക്തി​പ​ര​മാ​യും സം​ഭ​വി​ച്ച തി​രി​ച്ച​ടി ചി​ല്ല​റ​യ​ല്ല. മു​ഈ​ന​ലി ത​ങ്ങ​ൾ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​പ്പോ​ഴും ക​ർ​ശ​ന നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ കു​ഞ്ഞാ​ലി​ക്കു​ട്ടി​െ​യ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​ത്​ ഈ ​സാ​ഹ​ച​ര്യ​മാ​ണ്.

പാ​ർ​ട്ടി​യെ അ​ട​ക്കി​ഭ​രി​ക്കാ​നും ത​‍െൻറ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണെ​ന്ന്​ ക​രു​തു​ന്ന​വ​രെ ഒ​തു​ക്കാ​നും അ​ദ്ദേ​ഹം സാ​ദി​ഖ​ലി ത​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. സാ​ദി​ഖ​ലി ത​ങ്ങ​ൾ-​കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ച്ചു​ത​ണ്ടാ​ണ്​ പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​തെ​ങ്കി​ൽ നി​ല​വി​ലെ ജീ​ർ​ണ​ത​ക​ൾ​ക്ക്​ പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ലെ​ന്ന്​ എ​തി​ർ​പ​ക്ഷം വി​ശ്വ​സി​ക്കു​ന്നു. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളും വി​ധം സാ​ദി​ഖ​ലി ത​ങ്ങ​ൾ മാ​റ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. പാ​ണ​ക്കാ​ട്​ കു​ടും​ബ​ത്തെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കാ​ൻ ധൈ​ര്യ​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​രു​ം പ്ര​തി​ക​ര​ണ​ത്തി​ന്​ മു​തി​രാ​ത്ത​ത്. പ​ക്ഷേ, ഉ​ൾ​പാ​ർ​ട്ടി ച​ർ​ച്ച​ക​ളി​ൽ ഇ​വ്വി​ധം സം​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റാ​യ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്ക്​ പ​ക​രം റ​ഷീ​ദ​ലി ത​ങ്ങ​​ൾ ലീ​ഗ്​ അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​മു​ള്ള​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളെ​യും ഹൈ​ദ​ര​ലി ത​ങ്ങ​ളെ​യും പോ​ലെ സ​മ​സ്​​ത സു​ന്നി വി​ഭാ​ഗ​ത്തി​ന്​ സാ​ദി​ഖ​ലി ത​ങ്ങ​ളോ​ട്​ ആ​ഭി​മു​ഖ്യ​മി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കെ.​ടി. ജ​ലീ​ലി​‍െൻറ അ​മി​ത ഇ​ട​പെ​ട​ൽ പ​രി​ഷ്​​ക​ര​ണ വാ​ദ നി​ല​പാ​ടു​ക​ൾ​ക്ക്​ പാ​ർ​ട്ടി​യി​ൽ ല​ഭി​ച്ചു​വ​രു​ന്ന സ്വീ​കാ​ര്യ​ത​ക്ക്​ പ്ര​തി​ബ​ന്ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​ലെ ആ​ശ​ങ്ക ഇ​വ​ർ​ക്കു​ണ്ട്. സി.​പി.​എ​മ്മും കെ.​ടി. ജ​ലീ​ലു​മാ​ണ്​ വി​വാ​ദ​ങ്ങ​ൾ​ക്ക്​ പി​ന്നി​ലെ​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​യും കെ.​പി.​എ. മ​ജീ​ദി​‍െൻറ​യും പി.​എം.​എ. സ​ലാ​മി​‍െൻറ​യും പ്ര​സ്​​താ​വ​ന​ക​ൾ​ക്ക്​ പി​ന്നി​ൽ പാ​ർ​ട്ടി​ക്ക​ക​ത്തെ യ​ഥാ​ർ​ഥ പ്ര​ശ്​​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

Tags:    
News Summary - League controversy: Target Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.