പെരിന്തൽമണ്ണ: മുസ്ലിം ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി തള്ളിയത് സുപ്രധാനവും ചരിത്രപരവുമായ വിധിയാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ജനാധിപത്യത്തെയും മതേതരത്വത്തെയും മതസൗഹാർദത്തെയും കാത്തുസൂക്ഷിച്ച പ്രസ്ഥാനമാണ് ലീഗ്. വിധിയറിഞ്ഞ ശേഷം പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാഷ്ട്രീയ, പാർലമെന്ററി മര്യാദകളും പാലിച്ചാണ് ലീഗ് പ്രവർത്തിക്കുന്നത്. 1948ൽ പാർട്ടി രൂപവത്കരിച്ചത് മുതൽ ആ പേര് ശരിയല്ലെന്ന തരത്തിലുള്ള ആരോപണങ്ങളുണ്ടായിരുന്നു. ഇപ്പോൾ ശക്തമായ രീതിയിൽ കോടതി വിധിയെഴുതിയിരിക്കുകയാണ്. പാർട്ടിയുടെ പ്രവർത്തനങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അത് നൽകിയ നേട്ടങ്ങളെയുമാണ് വിലയിരുത്തേണ്ടത്.
ന്യൂനപക്ഷ രാഷ്ട്രീയത്തിൽ ഇത്രയേറെ അവലംബമായ മറ്റൊരു രാഷ്ട്രീയ സങ്കൽപവും ലോകത്തില്ല. എല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾ ഉണ്ട്. പല രീതിയിലാണവർ സംഘടിക്കാറ്. മിക്കവാറും രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ മിലിട്ടൺ രീതിയിലാണ് സംഘടിച്ചത്. എന്നാൽ, ലീഗ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.