കോഴിക്കോട്: പ്രളയബാധിതർക്ക് മുസ്ലിം ലീഗ് കാരുണ്യ ഭവനപദ്ധതിയിൽ വീട് നിർമിച്ചുനൽകും. േദശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായി സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
വിവിധയിടങ്ങളിലായി ഭൂമി വിട്ടുനൽകാൻ പലരും തയാറായിട്ടുണ്ട്. ഇവിടങ്ങളിൽ സ്പോൺസർഷിപ്പിലൂടെ പരമാവധി വീടുകൾ നിർമിച്ചുനൽകുകയാണ് ലക്ഷ്യം. വിദഗ്ധരുടെ റിസോഴ്സ് ബാങ്ക് രൂപവത്കരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുമെന്നും സംസ്ഥാന പ്രവർത്തക സമിതി േയാഗ തീരുമാനങ്ങൾ വിശദീകരിച്ച് ഇരുവരും പറഞ്ഞു.
ലീഗും പോഷക സംഘടനകളും 24.5 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളുമാണ് ദുരിതബാധിതർക്ക് എത്തിച്ചത്. ദുബൈ കെ.എം.സി.സി അയച്ച മൂന്നര കോടി രൂപയുടെ സാധനങ്ങൾ കോഴിക്കോട് ജില്ല കലക്ടർക്ക് കൈമാറി. സർക്കാർ ദുരിതാശ്വാസ നിധി പിരിച്ചാൽ മാത്രം പോരാ, അത് അർഹരായവർക്ക് ഉടൻ വിതരണം ചെയ്യുകയും വേണം. പിരിക്കുന്ന തുക മുഴുവൻ പ്രളയബാധിതർക്കായി വിനിയോഗിക്കണം. മറ്റു വികസന പ്രവൃത്തികൾക്ക് വിനിയോഗിക്കരുത് -നേതാക്കൾ പറഞ്ഞു.
അർഹരായവർക്ക് ക്ഷേമ പെൻഷൻ നിഷേധിക്കുന്നതിനെതിരെ സെപ്റ്റംബർ ഏഴിന് പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.