വ്യത്യസ്​ത വീക്ഷണങ്ങൾ പഠിക്കുന്നത്​ കുട്ടികളുടെ ചിന്താശേഷി കൂട്ടും; വിവാദ സിലബസിനെ പിന്തുണച്ച്​ ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. വ്യത്യസ്​ത വീക്ഷണങ്ങൾ പഠിക്കുന്നത്​ കുട്ടികളുടെ ചിന്താശേഷി കൂട്ടുമെന്ന്​ അദ്ദേഹം പറഞ്ഞു. എല്ലാ തരം ചിന്തകളും വിദ്യാർഥികൾ പഠിക്കണം. പഠിച്ചതിന്​ ശേഷം അവർ സംവാദത്തിൽ ഏർപ്പെ​ട​ട്ടെ. വൈരുദ്ധ്യങ്ങളാണ്​ ഇന്ത്യയുടെ കരുത്തെന്നും ആരിഫ്​ മുഹമ്മദ്​ ഖാൻ കൂട്ടിച്ചേർത്തു.

എം.എസ് ഗോൾവാർക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ വിവാദ പുസ്​തകങ്ങളാണ് കണ്ണൂർ സർവകലാശാലയുടെ​ സിലബസിൽ ഉൾപ്പെടുത്തിയിര​ുന്നത്​​. അക്കാദമിക പുസ്​തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്​തമായിരിക്കെയാണ്​ പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയത്​. എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്.

അതേസമയം, വിവാദ സിലബസിൽ സർവകലാശാലയുടെ ഉന്നതവിദ്യാഭ്യാസ വകുപ്പ്​ വിശദീകരണം തേടിയിരുന്നു. വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ ഉന്നതവിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്​തമാക്കിയിരുന്നു. സിബസിനെ കുറിച്ച്​ പഠിക്കാൻ സർവകലാശാലയും സമിതിയെ നിയോഗിച്ചിരുന്നു.

Tags:    
News Summary - Learning different perspectives will enhance children's thinking ability- Governer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.