കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏർപ്പെടുത്തിയ ലീലമേനോൻ മാധ്യമ പുരസ്കാരം മാധ്യമം ഫൊട്ടോഗ്രാ ഫർ ബൈജു കൊടുവള്ളിക്ക്. 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡെന്ന് സമിതി പ്രസിഡൻറ് ഇ.എൻ. ന ന്ദകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ പ്രളയത്തിൽ വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന യുവാവിെൻറ മൃതദേഹത്തിെൻറ ദയനീയ ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ സമാപന ദിവസമായ ഡിസംബർ രണ്ടിന് ദിനമണി പത്രാധിപർ കെ. വൈദ്യനാഥൻ പുരസ്കാരം വിതരണം ചെയ്യും. പത്രപ്രവർത്തകരായ ടി. അരുൺകുമാർ, കെ.വി.എസ്. ഹരിദാസ്, ടി. സതീശൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
സമഗ്രസംഭാവനക്കുള്ള പുരസ്കാരം (25,000 രൂപയും പ്രശസ്തി പത്രവും ഫലകവും) മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും ജന്മഭൂമി മാനേജിങ് എഡിറ്ററുമായിരുന്ന ബി. ബാലകൃഷ്ണനാണ്. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം മാതൃഭൂമി സബ്എഡിറ്റർ അനു എബ്രഹാമിനും അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ളത് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ജോഷി കുര്യനും മനോരമ ന്യൂസ് കാമറാമാൻ അഭിലാഷിനും ലഭിച്ചു (5000 രൂപയും പ്രശസ്തി പത്രവും).
കൊടുവള്ളി മുണ്ടുപാലത്തിങ്കൽ നാരായണൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനായ ബൈജുവിന് ബെറ്റർ ഫോട്ടോഗ്രഫി മാഗസിൻ അവാർഡ്, വേൾഡ് ദന്തൽ ഓർഗനൈസേഷൻ അവാർഡ്, മൃഗസംരക്ഷണ വകുപ്പ് അവാർഡ്, കേരളോത്സവം ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മിനി. മക്കൾ: അനയ്, അവനിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.