തൃപ്പൂണിത്തുറ: കേരളത്തിെൻറ സൽപേര് ഇടതുസര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രക്ക് തൃപ്പൂണിത്തുറയില്‍ നല്കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സര്‍ക്കാറിനെതിരെയും കിഫ്ബിക്കെതിരെയും രൂക്ഷമായ പരാമര്‍ശമാണ് നിര്‍മല സീതാരാമന് നടത്തിയത്. വാളയാര്‍, കൃപേഷ്-ശരത്ലാല് കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു ആരോപണം.
രാഷ്ട്രീയ കൊലകള്‍ നാള്‍ക്കുനാള്‍ കൂടുന്നു. കേരളത്തിെൻറ ക്രമസമാധാന നില തകർന്നെന്നും നിര്‍മല സീതാരാമന് ആരോപിച്ചു. കോവിഡ് പ്രതിരോധത്തിലടക്കം സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ഈ കേരളത്തെയാണോ ദൈവത്തിെൻറ സ്വന്തം നാടെന്ന് വിളിക്കുന്നത്. കേരളം മൗലികവാദികളുടെ നാടായി മാറി.
സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മില്‍ രഹസ്യബന്ധമുണ്ട്. സംസ്ഥാനത്തെ എല്ലാ പദ്ധതിനിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
അഡ്വ.ഒ.എം. ശാലീന മന്ത്രിയുടെ പ്രസംഗം തര്‍ജ്ജിമ ചെയ്തു. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ശോഭ സുരേന്ദ്രന്, ജില്ല പ്രസിഡൻറ് എസ്. ജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.