മൂലമറ്റം: ഇടുക്കി അണക്കെട്ടിൽ അവശേഷിക്കുന്നത് 75 ദിവസം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം മാത്രം. 2348.1 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് ഉപയോഗിച്ച് 970 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.
നിലവിൽ ശരാശരി പ്രതിദിന ഉൽപാദനം 6.5 ദശലക്ഷം യൂനിറ്റാണ്. വരും ദിവസങ്ങളിൽ ചൂട് കനക്കുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടി വരും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടിൽ 18 അടി ജലം കുറവാണ്. പുറം വൈദ്യുതിയിൽ കുറവ് നേരിടുന്നതുവരെ ഉൽപാദനം കുറച്ച് മുന്നോട്ട് പോകുക എന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വില കുതിച്ച് ഉയരും. ആഭ്യന്തര ഉൽപാദനം ശരാശരി 13 ദശലക്ഷം യൂനിറ്റിലേക്ക് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.