ആയിഷ സു​ല്‍ത്താ​ന​ക്കു നേരെ ന​ട​ത്തു​ന്ന​ത്‌ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം –സി.പി.എം

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ്‌ നി​വാ​സി​ ആയിഷ സു​ല്‍ത്താ​ന​യെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലി​ല​ട​യ്​​ക്കാ​നു​ള്ള ല​ക്ഷ​ദ്വീ​പ്‌ പൊ​ലീ​സി​െൻറ ഹീ​ന​മാ​യ നീ​ക്ക​ത്തി​ല്‍ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ക​വ​ര​ത്തി പൊ​ലീ​സ്‌ കൊ​ണ്ടു​പോ​യ അ​വ​രു​ടെ ലാ​പ്‌​ടോ​പ്പി​ല്‍ കൃ​ത്രി​മ​മാ​യി രേ​ഖ​ക​ള്‍ ക​യ​റ്റി ഐ​ഷ​ക്കെ​തി​രാ​യി തെ​ളി​വു​ക​ളെ​ന്ന പേ​രി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍ന്നി​ട്ടു​ണ്ട്‌. ഭീ​മ - കൊ​റെ​ഗാ​വ്‌ കേ​സി​ല്‍ എ​ന്‍.​ഐ.​എ പി​ടി​കൂ​ടി​യ നി​ര​പ​രാ​ധി​ക​ള്‍ക്കെ​തി​രെ ക​ള്ള തെ​ളി​വു​ക​ളു​ണ്ടാ​ക്കി​യ​ത്‌ ഈ ​വി​ധ​മാ​ണ്‌.

ഫാ. ​സ്​​റ്റാ​ന്‍ സ്വാ​മി​ക്ക്‌ മാ​വോ​വാ​ദി​ ബ​ന്ധ​മു​ണ്ടെ​ന്ന വ്യാ​ജ രേ​ഖ​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ല്‍നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ലാ​പ്‌​ടോ​പ്പി​ല്‍ ക​യ​റ്റു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന വ​സ്‌​തു​ത​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്‌. പൗ​രാ​വ​കാ​ശം ച​വി​ട്ടി​മെ​തി​ക്കു​ന്ന ബി.​ജെ.​പി സ​ര്‍ക്കാ​റി​െൻറ ന​യ​മാ​ണ്‌ ല​ക്ഷ​ദ്വീ​പ്‌ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്‌. ഐ​ഷ​ക്കു​നേ​രെ ന​ട​ത്തു​ന്ന​ത്‌ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും പൗ​ര​വ​കാ​ശ ധ്വം​സ​ന​വു​മാ​ണെ​ന്നും സി.​പി.​എം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ആയിഷ സുൽത്താനക്ക് പിന്തുണയുമായി ഇടതുനേതാക്കളുടെ സന്ദർശനം

കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്ത സിനിമ പ്രവർത്തക ആയിഷ സുൽത്താനക്ക് പിന്തുണയുമായി ഇടതുനേതാക്കളുടെ സന്ദർശനം. എ.എം. ആരിഫ് എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് എന്നിവരാണ് കൊച്ചിയിലെത്തി ആയിഷക്ക് പിന്തുണ അറിയിച്ചത്.

കാക്കനാ​ട്ടെ വസതിയിൽ എത്തിയ എ.എം. ആരിഫ് ആയിഷയെ അന്വേഷണസംഘം നിരന്തരം പിന്തുടരുകയാണെന്ന് വ്യക്തമാക്കി. നിയമപരമായും അല്ലാതെയുമുള്ള പിന്തുണ നൽകും. വ്യാഴാഴ്ച പരിശോധനക്ക് എത്തിയ സംഘം ആയിഷയുടെ വീട് അലങ്കോലമാക്കിയിട്ടിട്ടാണ് പോയത്. എളമരം കരീം എം.പിയുടെ നിർദേശ പ്രകാരമാണ് ആരിഫ് എത്തിയത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥും ഒപ്പമുണ്ടായിരുന്നു. ആരിഫ് എഴുതിയ 'എ​െൻറ തെരഞ്ഞെടുത്ത നിയമസഭ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' പുസ്തകവും ആയിഷക്ക് കൈമാറി.

ഭരണാധികാരികൾക്കെതിരെ ശക്തമായി സംസാരിച്ചാൽ വേട്ടയാടുന്ന രീതിയാണ് ബി.ജെ.പിയുടേത് എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്.സതീഷ് ആയിഷയെ സന്ദർശിച്ചശേഷം പ്രതികരിച്ചു. ഡി.വൈ.എഫ്.ഐക്ക് ആയിഷ സുൽത്താനയുടെ അവസ്ഥ മനസ്സിലാകുമെന്നതുകൊണ്ടാണ് അവരെ നേരിൽകാണാൻ എത്തിയതെന്നും സതീഷ് കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.