ലീഗൽ മെട്രോളജി പരിശോധന; 1,03,000 രൂപ പിഴ ഈടാക്കി

തൊടുപുഴ: ഓണത്തോട് അനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. ഒന്നു മുതൽ നടത്തിയ പ്രത്യേക പരിശോധനയിൽ ആദ്യ നാലുദിവസങ്ങളിൽ തന്നെ 47 ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

1,03,000 രൂപ പിഴ ഈടാക്കി. അളവ് തൂക്ക നിയമങ്ങൾ ലംഘിച്ചുകൊണ്ട് യഥാസമയം മുദ്രപതിപ്പിക്കാതെയും കൃത്യത ഉറപ്പുവരുത്താതെയുമുള്ള ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തിയ 37 വ്യാപാരസ്ഥാപങ്ങൾക്കെതിരെയും രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വിൽപന നടത്തിയ നാല് വ്യാപാരസ്ഥാപങ്ങൾക്കെതിരെയും പായ്ക്കിങ് രജിസ്ട്രേഷൻ എടുക്കാതെ ഉൽപന്നങ്ങൾ പായ്ക്ക്ചെയ്ത് വിൽപന നടത്തിയ നാല് വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും അളവിൽ കുറവ് വിൽപന നടത്തിയത് കണ്ടെത്തിയതിനും ഓരോ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

പഴം, പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണ ശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ മിന്നൽപരിശോധന നടത്തുന്നതാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എസ്. ഷെയ്ക് ഷിബു അറിയിച്ചു.

പരിശോധനക്ക് അസി. കൺട്രോളർ ഷിന്‍റോ എബ്രാഹം, ഇൻസ്‌പെക്ടർമാരായ എൽദോ ജോർജ്, യു.വി. വിപിൻ, സഞ്ജയ് സോമന്‍, എം.എ. അബ്ദുല്ല എന്നിവർ നേതൃത്വംനൽകി. പരിശോധനയില്‍ എം.എസ്. ശ്രീകുമാർ, സി.എസ്. സനില്‍കുമാര്‍, സി.വി. അനിൽകുമാർ, ബഷീർ വി.മുഹമ്മദ്, കെ. ഹരീഷ്, ജുബി രാജു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Legal Metrology Inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.