മൂലമറ്റം: ട്രൈബൽ വിദ്യാർഥികളുടെ ഭക്ഷണം മുടങ്ങിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി. ‘മാധ്യമം’ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. പൂമാല ട്രൈബൽ ഓഫിസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
പൂമാല ഗവ. ട്രൈബൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിന് കത്ത് എഴുതിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്താകുന്നത്. വർഷങ്ങളായി പഞ്ചായത്തിന്റെ സഹായത്തോടെ ലഭിച്ചുകൊണ്ടിരുന്ന പ്രഭാതഭക്ഷണ പരിപാടിയാണ് 2024 ജൂൺ മുതൽ ലഭിക്കാതെ വന്നത്. സർക്കാർ വിഹിതം മുടങ്ങിയതാണ് പദ്ധതി അവതാളത്തിലാകാൻ കാരണം.
2023 വർഷത്തിലെ ഉൾപ്പെടെ കുടിശ്ശികയുണ്ട്. 2024 ജൂൺ മുതൽ അഞ്ചുമാസത്തെയും ലഭിച്ചിട്ടില്ല. പ്രഭാതഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാവാഹിനി പദ്ധതിക്കും ഫണ്ട് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.