ചക്കരക്കല്ല്: പ്രദേശത്ത് പുലിയെന്നു തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞത് ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കി.
ഇരിവേരി കാവിനു സമീപത്തുള്ള ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള സ്ഥലത്താണ് പുലിയുടെ രൂപസാദ്യശ്യമുള്ള വലിയ ജീവി പോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നത്.
വാർത്ത പരന്നതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ഇരിവേരി ജുമാമസ്ജിദിനോട് ചേർന്നുള്ള സ്ഥലങ്ങളിലുള്ളവരും പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതായി പറയുന്നുണ്ട്. ജനങ്ങളുടെ പരാതിയെ തുടർന്ന് ബുധനാഴ്ച രാവിലെ 11ഓടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇരിവേരിക്കാവിന്റെയും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. നാട്ടുകാരും ചേർന്നുള്ള പരിശോധന ഒരു മണിക്കൂറോളം നീണ്ടു. രണ്ടു കിലോമീറ്റർ ചുറ്റളവിനുള്ളിലുള്ള സ്ഥലങ്ങളിലാണ് പുലിയെ കണ്ടെന്ന പ്രചാരണം വ്യാപകമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.