തൃശൂർ: കേരളത്തിൽ മൺസൂൺ തിമിർക്കുേമ്പാൾ ദേശീയതലത്തിൽ കമ്മി. മഴ കമ്മിയായ പട്ടികയിൽ കേരളത്തിലെ രണ്ടു ജില്ലകളുമുണ്ട്. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഹൊസ്ദുർഗ് താലൂക്ക് ഉൾപ്പെടുന്ന കാസർകോടും തരക്കേടില്ലാതെ മഴ ലഭിച്ചിരുന്ന തൃശൂരുമാണ് കേരളത്തിലെ മഴക്കമ്മി ജില്ലകൾ. കാസർകോട് 17ഉം തൃശൂരിൽ 8.5 ഉം ശതമാനത്തിെൻറയും കുറവാണ് നിലവിലുള്ളത്.
ദേശീയതലത്തിൽ അഞ്ചു ശതമാനത്തിെൻറ കുറവാണുള്ളത്. 443 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 419 മാത്രമാണ് ദേശീയതലത്തിൽ ലഭിച്ചിരിക്കുന്നത്. രാജ്യത്തിെൻറ വടക്കു-കിഴക്കൻ മേഖലയിൽ 28 ശതമാനത്തിെൻറ കുറവാണുള്ളത്. വടക്കു പടിഞ്ഞാറൻ മേഖലയിൽ ഒരു ശതമാനവും കുറവാണ് മഴ.
എന്നാൽ മധ്യഇന്ത്യയിൽ ആറുശതമാനവും കേരളം അടക്കം ഉൾക്കൊള്ളുന്ന തെക്കേ ഇന്ത്യയിൽ രണ്ടു ശതമാനവും കൂടുതലാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ 1376 എം.എം ലഭിക്കേണ്ടിടത്ത് 1608.4 ശതമാനമാണ് കൂടുതൽ കിട്ടിയത്. 46 ശതമാനം കൂടുതൽ ലഭിച്ച് ഇടുക്കിയാണ് മുന്നിൽ. 40 ശതമാനം കൂടുതലുമായി കോട്ടയം പിന്നാലെയുണ്ട്. കുറവിൽ ഏറ്റവും പിന്നിലുള്ളത് കണ്ണൂർ ജില്ലയാണ്. കഴിഞ്ഞ വർഷം തൃശൂരിനൊപ്പം കുറവിൽ മുന്നിലുണ്ടായിരുന്ന വയനാട്ടിൽ ഇക്കുറി അഞ്ചു ശതമാനം കൂടുതലാണ് മഴ.
മൺസൂണിെൻറ ആദ്യഘട്ടമായ ജൂൺ, ജൂലൈ മാസങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിൽ മഴ കുറയുന്നുെവന്ന നിരീക്ഷണം ഇക്കുറി െതറ്റി. ജൂണിൽ ലഭിേക്കണ്ട 685 മില്ലിമീറ്റർ മഴക്കു പകരം 751ഉം ജൂലൈയിൽ 635ന് പകരം 847 എം.എം മഴയും ലഭിച്ചു. രണ്ടാംഘട്ടമായ ആഗസ്റ്റിൽ 375ഉം സെപ്റ്റംബറിൽ 229 എം.എം മഴയുമാണ് ലഭിക്കേണ്ടത്. ആദ്യഘട്ടത്തിനു സമാനം പെയ്താൽ 1961ലെ വെള്ളപ്പൊക്ക സാധ്യതയാണ് മുന്നിലുള്ളത്. മഴ കുറഞ്ഞാൽ കഴിഞ്ഞ വർഷത്തിന് സമാനം ശരാശരി മഴ ലഭിക്കും. 2017ൽ ഒമ്പതു ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.