അക്രമങ്ങൾ നിറഞ്ഞുനിന്ന ഒരു ലോകത്തും കാലത്തും നീതിയുടെ ഗ്രന്ഥമായ ഖുർആനുമായി ലോകാനുഗ്രഹി മുഹമ്മദ് നബി നിയോഗിക്കപ്പെട്ടു. മതഭേദമോ ജന്തുജീവിവ്യത്യാസമോ ഒന്നും നോക്കാതെ എല്ലാവരുടെയും മേൽ അദ്ദേഹം കാരുണ്യം വർഷിച്ചു. എല്ലാവരുടെയും പടച്ചവൻ ഒന്ന്, പിതാവ് ഒന്ന് എന്നീ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ മുഴുവൻ മനുഷ്യർക്കുമിടയിൽ സാഹോദര്യബന്ധം സ്ഥാപിച്ചു. കരുണ കാണിക്കുന്നവരോടാണ് പരമകാരുണികനായ ദൈവം തെൻറ കരുണ ചൊരിയുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു. സ്വയം ഇഷ്ടപ്പെടുന്ന കാര്യം മറ്റുള്ളവർക്കും ഇഷ്ടപ്പെടുന്നതുവരെ ആരും സമ്പൂർണ വിശ്വാസിയാകില്ലെന്നും അയൽവാസി പട്ടിണി കിടക്കുേമ്പാൾ വയറുനിറച്ച് ഭക്ഷിക്കുന്നവൻ വിശ്വാസിയല്ലെന്നും നബി ഒാർമിപ്പിച്ചു.
ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും സന്ദർഭത്തിൽ മുഹമ്മദ് നബി ശത്രുക്കളെപ്പോലും പരിഗണിച്ചു. മക്കയിൽ കഠിന ക്ഷാമം ഉണ്ടായി. ജനങ്ങൾ മരണത്തിലേക്ക് നീങ്ങിയപ്പോൾ പ്രവാചകൻ അന്നത്തെ വലിയ ഒരു തുകയായ 500 ദീനാർ അവർക്ക് കൊടുത്തയച്ചു. ഖുർആനിൽ തടവുകാരോട് നല്ലനിലയിൽ വർത്തിക്കണമെന്ന് പലയിടത്തായി പറയുന്നുണ്ട്. ഇൗ തടവുകാർ ഭൂരിഭാഗവും അമുസ്ലിംകൾ ആയിരിക്കുമെന്ന കാര്യം വ്യക്തമാണല്ലോ. പ്രവാചകൻ അരുളി: കരാറിൽ കഴിയുന്ന അമുസ്ലിംകളുടെ സമ്പത്ത് അന്യായമായി ഉപയോഗിക്കാൻ പാടില്ല. ഖൈബറിൽ യുദ്ധത്തിനുശേഷം സന്ധിയിലായ യഹൂദികളുടെ സ്വത്തിനെക്കുറിച്ചാണ് ഇൗ വചനമെന്നത് ശ്രദ്ധേയമാണ്. അമുസ്ലിംകളുടെ സമ്പത്ത് മോഷ്ടിച്ചാൽ മുസ്ലിം സമ്പത്ത് മോഷ്ടിക്കുന്നതുപോലെത്തന്നെ ശിക്ഷിക്കപ്പെടുന്നതാണ്. തന്നിൽനിന്ന് കടം വാങ്ങിയ ഇബ്നുഹദറദിനോട് കടം കൊടുത്ത യഹൂദി കടുപ്പത്തിൽ കടം മടക്കിച്ചോദിച്ചു. എന്നാൽ, പ്രവാചകൻ കടം കൊടുത്തുവീട്ടാൻ ഇബ്നുഹദറദിനോട് നിർദേശിച്ചു. എെൻറ പക്കൽ ഒന്നുമില്ലെന്ന് പ്രതികരിച്ചപ്പോൾ നബി അദ്ദേഹത്തോടൊപ്പം കേമ്പാളത്തിൽ പോയി കച്ചവടം നടത്തി കടം കൊടുത്തുവീട്ടി. ഇസ്ലാമിക ശരീഅത്തിൽ മദ്യം, പന്നി പോലെയുള്ളത് നിന്ദ്യമായ സമ്പത്താണ്. ഒരു മുസ്ലിമിെൻറ പക്കൽ ഇത് ഉള്ളപ്പോൾ അത് നശിപ്പിച്ചുകളഞ്ഞാൽ പരിഹാരമൊന്നുമില്ല. എന്നാൽ, ഇവ അനുവദനീയമായി കാണുന്ന അമുസ്ലിംകളുടെ പക്കൽ ഇവ ഉള്ളപ്പോൾ നശിപ്പിക്കുകയാണെങ്കിൽ പരിഹാരം നൽകേണ്ടതാണ്.
മറ്റുള്ളവരുടെ മതവിശ്വാസങ്ങളും ആരാധനാകർമങ്ങളും സംസ്കാരരീതികളും സ്വീകരിക്കാൻ ഇസ്ലാം മുസ്ലിംകളെ അൽപവും അനുവദിക്കുന്നില്ല. മറിച്ച് അങ്ങനെ ചെയ്യുന്നത് വിശ്വാസവഞ്ചനകൂടിയാണ്. എന്നാൽ, മറ്റുള്ളവരുടെ മതകാര്യങ്ങളിൽ കൈകടത്തരുതെന്ന് ഇസ്ലാം ശക്തിയുക്തം മുസ്ലിംകളെ ഉണർത്തുന്നു. മദീനയിൽ വന്നയുടനെ അവിടത്തെ ജൂത-ക്രൈസ്തവഗോത്രങ്ങളുമായി കരാറുണ്ടാക്കി. അതിൽ ഒാരോരുത്തർക്കും സ്വന്തം മതം അനുസരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. അമുസ്ലിംകളുടെ ആരാധനാലയങ്ങളെയും ആരാധനയിൽ കഴിയുന്നവരെയും ആക്രമിക്കരുതെന്നാണ് പ്രവാചകാധ്യാപനം.
ചുരുക്കത്തിൽ, മതനിയമങ്ങളുടെ ഉള്ളിലൊതുങ്ങി നിന്നുകൊണ്ട് എല്ലാവരോടും നീതിയും കാരുണ്യവും പുലർത്തുക എന്നത് പരിശുദ്ധ ഖുർആെൻറ പ്രധാന അധ്യാപനമാണ്. റസൂലുല്ലാഹി യും സഹാബത്തും ഇതിെൻറ ഉദാത്ത മാതൃകകൾ കാണിച്ചുതരുകയും ചെയ്തിരിക്കുന്നു. വർഗീയവാദവും മതാന്ധതയും വർധിച്ചുകൊണ്ടിരിക്കുന്ന ഇൗ കാലഘട്ടത്തിൽ ഇൗ അധ്യാപനങ്ങൾ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് വലിെയാരു ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.