കോഴിക്കോട്: മുഖ്യമന്ത്രിയും പ്രതിപക്ഷവും പൗരത്വ ബിൽ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പിണറായിയുടെ നേതൃത്വം അംഗീകരിക്കുന്ന കോൺഗ്രസ് യു.ഡി.എഫ് പിരിച്ചുവിട്ട് എൽ.ഡി.എഫിൽ ലയിക്കുകയാണ് ചെയ്യേണ്ടത്.
മതവിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. കേന്ദ്രം പാസാക്കിയ നിയമം അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടനവിരുദ്ധവും സത്യപ്രതിജ്ഞാലംഘനവുമാണ്. ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവുക സാധ്യമല്ല. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം പിണറായി പ്രതിഷേധിക്കെട്ട എന്നും സുരേന്ദ്രൻ പറഞ്ഞു.
കലാപകാരികളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന നീചമായ പ്രചാരണങ്ങളും നടക്കുന്നു. ഹർത്താലിെൻറ മറവിൽ രൂക്ഷമായ അക്രമങ്ങൾക്ക് സാധ്യതയുണ്ട്. ഇതിനെതിരെയൊന്നും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.