തിരുവനന്തപുരം: കോർപറേഷൻ നിയമന വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. മുടവൻമുകളിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അന്വേഷണ സംഘം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ സ്ഥിരീകരിച്ചു. തന്‍റെ പേരിലുള്ള കത്ത് വ്യാജമാണെന്ന നിലപാടിൽ മേയർ ഉറച്ചുനിന്നു. ഡൽഹിയിൽ ഡി.വൈ.എഫ്.ഐ മാർച്ചിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നവംബർ ഒന്ന് തീയതി രേഖപ്പെടുത്തിയ കത്ത് പുറത്തുവന്നതെന്നാണ് മേയർ നേരത്തേ മുതൽ പറയുന്നത്. ഇത് ക്രൈംബ്രാഞ്ചിന് മുന്നിലും ആവർത്തിച്ചതായാണ് വിവരം.
കത്ത് പ്രചരിക്കുന്നത് എപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്ന ചോദ്യത്തിന് വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ലേഖകൻ പറയുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന മൊഴിയാണ് അവർ നൽകിയത്. മേയറായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ടെന്ന മൊഴിയും മേയർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.