കൊച്ചി: മക്കൾ സംരക്ഷിക്കുന്നുണ്ടെന്ന പേരിൽ വിവാഹമോചിതക്ക് ജീവനാംശം നൽകുന്നതിൽനിന്ന് മുൻ ഭർത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈകോടതി. മുൻ ഭാര്യക്കും അവിവാഹിതയായ മകൾക്കും ജീവനാംശം നൽകണമെന്ന കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുഹമ്മദാലി നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മാസംതോറും 4000 രൂപ വീതം നൽകാൻ കുടുംബകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വിദേശത്തുള്ള രണ്ട് ആൺമക്കൾ മുൻ ഭാര്യയെ സംരക്ഷിക്കുന്നുണ്ടെന്നും അതിനാൽ താൻ ജീവനാംശം നൽകണമെന്ന കുടുംബകോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹരജിക്കാരൻ ഹൈകോടതിയിലെത്തുകയായിരുന്നു. എന്നാൽ, ഈ വാദം കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.