പന്തളം: ഉത്തർപ്രദേശിലെ 36 ദിവസത്തെ ജയിൽ ജീവിതത്തിനിടെ പന്തളത്തെ കുടുംബം അനുഭവിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരിതം. ജയിലിലെ ജീവിതം 'മാധ്യമ'ത്തോട് വിവരിക്കുേമ്പാൾ മലയാളികളായ പന്തളം ചേരിക്കൽ നസീമ മൻസിലിൽ നസീമ (62), മരുമക്കൾ മുഹ്സീന (30), മകൻ ആത്തിഫ് അഹമ്മദ് (7) എന്നിവർ വിങ്ങിപ്പൊട്ടി.
ജയിലിലടക്കപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ പന്തളം ചേരിയ്ക്കൽ നസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീനെ കാണാനാണ് കുടുംബം സെപ്റ്റംബർ 25ന് ജയിലിെലത്തിയത്. ആർ.ടി.പി.സി.ആറിെൻറ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞാണ്ഇവരെ അറസ്റ്റ് ചെയ്തത്. നാലു ദിവസത്തോളം ജയിലിൽ മാറിയുടുക്കാൻ വസ്ത്രങ്ങളില്ലാതെ ദുരിതത്തിലായിരുന്നു. സഹ തടവുകാരിയായ സഫ ഫാത്തിമ നൽകിയ വസ്ത്രമായിരുന്നു ഏക ആശ്വാസം. ഇതിനിടെ കുഞ്ഞിെൻറ കരച്ചിലും. ദിവസങ്ങളോളം കരഞ്ഞ് തളർന്ന് കഴിഞ്ഞു. രോഗിയായ നസീമക്ക് വേണ്ട മരുന്നോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. 20 പേരടങ്ങുന്ന എ ബ്ലോക്കിൽ ആയിരുന്നു ഇവർ താമസിച്ചത്. ആദ്യത്തെ 15 ദിവസം കെട്ടിടത്തിെൻറ മുകളിൽ കോവിഡ് നിരീക്ഷണത്തിലാക്കി. പുരുഷ പൊലീസുകാരുടെ ഭയപ്പെടുത്തലും ഭീഷണിയും മാനസികമായി തളർത്തി. പുറത്തിറങ്ങാൻ കഴിയുമോ എന്നു പോലും സംശയിച്ചു. സഹതടവുകാരെ കാണാൻ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നൽകിയ അവസരം ഉപയോഗിച്ച് ഒരു തവണ മകനെ കാണാൻ കഴിഞ്ഞതായും നസീമ പറഞ്ഞു. ഇനി മകന് മോചനം കിട്ടുമോ എന്ന ഭയത്തിലാണ് കുടുംബം. ഇവർക്ക് കഴിഞ്ഞ 14 ന് ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായി ഞായറാഴ്ചയാണ് ജയിലിൽനിന്ന് പുറത്തിറങ്ങാനായത്.
സെപ്റ്റംബർ 25ന് ജയിലിലേക്ക് അഭിഭാഷകന് ഒപ്പമാണ് എത്തിയതെന്നും ആധാറും കോവിഡ് സർട്ടിഫിക്കറ്റും പരിശോധിച്ച് പ്രവേശിപ്പിച്ചെങ്കിലും തടവുകാരെ കാണാൻ സമ്മതിച്ചില്ലെന്നും ഉച്ചക്ക് ശേഷം പൊലീസ് എത്തി നിർബന്ധപൂർവം കൊണ്ടുപോകുകയായിരുന്നു. കോടതിക്ക് സമീപമുള്ള മുറിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാരിൽനിന്ന് വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും കുടുംബം പറഞ്ഞു. അൻഷാദിനൊപ്പം അറസ്റ്റിലായ കോഴിക്കോട് സ്വദേശിയുടെ കുടുംബവും ഇവർക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.