തിരുവനന്തപുരം : നഗരസഭയുടെ ഓട നിർമാണത്തിലുള്ള പിഴവ് കാരണം എൺപതിലേറെ പ്രായമുള്ള വയോധികരുടെ വീട്ടിൽ മലിനജലവും മഴവെള്ളവും കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ മഴവെള്ളം ഒഴുകി പോകാൻ എത്രയും വേഗം സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മഴവെള്ളം ഒഴുകിപോകാൻ വസ്തുവിൽ തന്നെ ആവശ്യമായ സൗകര്യം ഒരുക്കി അമൃത്പദ്ധതിയുടെ ഓടയുമായി ബന്ധപ്പെടുത്തി പരാതിക്ക് പരിഹാരം കാണാമെന്ന് നഗരസഭാസെക്രട്ടറി കമിഷനെ അറിയിച്ചു. എന്നാൽ മലിനജലവും കെട്ടികിടക്കുന്നതിനാൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വീകരിച്ച നടപടികൾ മേയ് 15 നകം കമീഷനെ അറിയിക്കണം. കരമന കാലടി മുദ്രാനഗറിൽ ടി.സി. കൃഷ്ണരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.