കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ യൂനിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇതുവരെ 10 തവണ ചോദ്യം ചെയ്തു. ഈ മാസം 20ന് അറസ്റ്റ് ചെയ്തശേഷം ഏഴ് ദിവസം തുടർച്ചയായി കസ്റ്റഡിയിൽ ചോദ്യം ചെയ്തു. ഇതിനിടെ, ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട 4.5 കോടി രൂപയുടെ കോഴ ഇടപാടിൽ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സന്തോഷ് ഈപ്പൻ നൽകിയ ജാമ്യഹരജി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
സന്തോഷ് ഈപ്പൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പരാതി ഇ.ഡിക്കുമുണ്ടായിരുന്നില്ല. പദ്ധതി നടപ്പാക്കാൻ യു.എ.ഇയിലെ റെഡ് ക്രെസന്റ് സംഘടന തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വഴി കൈമാറിയ 19 കോടി രൂപയിൽ 4.50 കോടി രൂപ നിർമാണക്കരാർ ലഭിക്കാനായി സന്തോഷ് ഈപ്പൻ കോഴയും കമീഷനുമായി നൽകിയെന്നാണ് ഇഡിയുടെ കേസ്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വിഹിതം ലഭിച്ചതായാണ് ഇ.ഡി സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.