തിരുവനന്തപുരം: വാർത്തസമ്മേളനങ്ങളിലെ ചോദ്യങ്ങളിൽ കയർത്തും േക്ഷാഭിച്ചും മുഖ്യമന്ത്രി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഒാഫിസ് ആരോപണവിധേയമല്ലേ എന്ന ചോദ്യമാണ് പ്രകോപനമായത്.മുഖ്യമന്ത്രി ആരോപണവിധേയനാണെന്നും ചോദ്യം ചെയ്യുമെന്നൊക്കെയുള്ള പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതിയെന്നുമായിരുന്നു പ്രതികരണം.
'അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു ആദ്യം പരാതി. അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ആരെയെങ്കിലും പേടിച്ചാണോ എന്നായി ചോദ്യം. നാവുണ്ടെന്ന് കരുതി എന്ത് അസംബന്ധവും വിളിച്ചുപറയരുത്' -മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യം ചോദിച്ചതിനെ ആക്ഷേപിക്കരുെതന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 'ആക്ഷേപമല്ല, അസംബന്ധം തന്നെയാണെ'ന്നായി പ്രതികരണം. അസംബന്ധങ്ങൾ പറയാനല്ല വാർത്തസമ്മേളനം. എന്തെങ്കിലും വേറെ ഉദ്ദേശമുണ്ടെങ്കിൽ മനസ്സിൽ വെച്ചാൽ മതി. അതിന് താൻ വഴങ്ങില്ല.
ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൻ അതെല്ലാം ആരോപണമാകുമോ. മാധ്യമപ്രവർത്തകർക്ക് വേണ്ട സാധാരണഗുണം ആർജിക്കാൻ നോക്കണമെന്നും ക്ഷോഭത്തോടെ അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.