ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കിയപ്പോൾ

ലൈഫ് മിഷൻ കോഴ; സന്തോഷ് ഈപ്പൻ ഇ.ഡി കസ്റ്റഡിയിൽ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ യൂനിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ രണ്ടുദിവസത്തേക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടു.

കേസിലെ ഒന്നാം പ്രതിയായ ഇയാളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതിനിടെ, കേസിൽ ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു.

കഴിഞ്ഞയാഴ്ചയും ജോസിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. യു.എ.ഇയിലെ റെഡ് ക്രസന്‍റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴ നൽകിയാണ് പദ്ധതിയുടെ നിർമാണക്കരാർ യൂനിടാക് നേടിയതെന്നാണ് ഇ.ഡിയുടെ കേസ്. 

യു.വി. ജോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി.ഇ.ഒ യു.വി. ജോസിന്റെ മൊഴി ഇ.ഡി വീണ്ടും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയും രണ്ടുതവണ ഇ.ഡി യു.വി. ജോസിന്റെ മൊഴിയെടുത്തിരുന്നു.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച മൊഴിയെടുക്കൽ വൈകീട്ടുവരെ നീണ്ടു. സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് യു.വി. ജോസിനെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയത്.

സന്തോഷ് ഈപ്പനെ തനിക്ക്‌ പരിചയപ്പെടുത്തിയത്‌ ശിവശങ്കറാണെന്ന് യു.വി ജോസ്‌ ഇ.ഡിക്ക്‌ മൊഴി നൽകിയതായാണ്‌ സൂചന.

Tags:    
News Summary - Life Mission scam; Santhosh Eappen in ED custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.