കൊച്ചി: വടക്കാേഞ്ചരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജിയിൽ സർക്കാറിന് വേണ്ടി ഹാജരാകുക സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ. മുൻ എ.എസ്.ജി കൂടിയായ ഇദ്ദേഹം ഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസിങ് വഴിയാണ് ഹാജരാകുക.
സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിെൻറ ഹരജി വ്യാഴാഴ്ച പരിഗണിക്കും. നിയമോപദേശം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യെപ്പട്ട് കഴിഞ്ഞ ദിവസമാണ് സർക്കാർ ഹൈകോടതിയിൽ ഹരജി നൽകിയത്.
സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും നിയമവ്യവസ്ഥയെ അപഹസിക്കുന്നതുമാണെന്ന് സർക്കാർ ഹരജിയിൽ പറയുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചതെന്നും ഇതിനുപിന്നിൽ മറ്റു താൽപര്യങ്ങളുണ്ടെന്നും സർക്കാർ ഹരജിയിൽ പറയുന്നു.
പദ്ധതിയുമായി ബന്ധെപ്പട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി േജാസിനെ തിങ്കളാഴ്ച സി.ബി.െഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.