സ്വപ്ന സുരേഷ്

ലൈഫ് മിഷൻ: സ്വപ്‌ന സി.ബി.ഐക്ക് മുന്നിൽ ഹാജരായി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സി.ബി.ഐക്ക് മുന്നിൽ ഹാജരായി.

യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് ആരോപണം. രണ്ടാം തവണയാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അസൗകര്യങ്ങൾ അറിയിച്ച് ചൊവ്വാഴ്ച എത്തുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ്, യുനിടെക് എം.ഡി സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വപ്ന ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.

സി.ബി.ഐ അന്വേഷണത്തിനെതിരെ യു.വി. ജോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകി.

Tags:    
News Summary - Life Mission: Swapna appeared before the CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.