ലൈഫ് പദ്ധതി: ആദിവാസികൾക്ക് അനുവദിച്ചതിൽ പണിതീരാത്തത് 8743 വീടുകൾ

കോഴിക്കോട് : ലൈഫ് പദ്ധതിയിൽ സർക്കാർ ആദിവാസികൾക്ക് അനുവദിച്ചതിൽ പണിതീരാത്തത് 8743 വീടുകൾ. പട്ടികവർഗ വിഭാഗത്തിന് ആകെ 51446 വീടുകളാണ് അനുവദിച്ചത്. അതിൽ 42703 വീടുകളുടെ നിർമാണം പൂർത്തീകരിച്ചുവെന്നാണ് മന്ത്രി ഒ.ആർ കേളു നിയമസഭയെ രേഖാമൂലം അറിയിച്ചത്.

ലൈഫ് പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിന് 2019-20 മുതൽ 2024-25 വരെ 802 കോടി രൂപ ബജറ്റിൽ വകയിരുത്തി. 509 കോടി രൂപ അനുവദിച്ചു. 2024-25 സാമ്പത്തികവർഷം 28 കോടി രൂപ ലൈഫ് മിഷന് അനുമതി നൽകിയിരുന്നുവെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ മിഷൻ നൽകിയിട്ടില്ല. അതിനാൽ തുക കൈമാറിയിട്ടില്ലെന്നും ഒ.ആർ. കേളു നിയമസഭയിൽ മഞ്ഞളാംകുഴി അലിക്ക് രേഖാമൂലം മറുപടി നൽകി. 

Tags:    
News Summary - LIFE Scheme: 8743 houses under construction allotted to Adivasis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.