ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കു​ണ്ട​ന്തോ​ട്ടി​ൽ ഓ​ല​ക്കു​ടി​ലി​ൽ വ​സി​ക്കു​ന്ന ആ​ദി​വാ​സി ദ​മ്പ​തി​ക​ളാ​യ ചി​ത്ര​യും നാ​ഗ​രാ​ജും.

ഇ​വ​രും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ണ്

മുതലമട പഞ്ചായത്തിലെ ലൈഫ് പദ്ധതി ക്രമക്കേട്: വിജിലൻസ് അന്വേഷണം ആരംഭിച്ചു

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മൂച്ചങ്കുണ്ട് വാർഡ് അംഗം കൽപനദേവി നൽകിയ പരാതിയിലാണ് പാലക്കാട് വിജിലൻസ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി അന്വേഷണം ആരംഭിച്ചത്.

ഇടുക്ക്പാറയിൽ ഒ.ബി.സി വിഭാഗത്തിലുള്ള വനിത പട്ടികവർഗ സർട്ടിഫിക്കറ്റ് നേടി ലൈഫ് പട്ടികയിൽ മുൻഗണയിൽ വന്നത് പരിശോധിക്കണമെന്നും സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വിജിലൻസിൽ പരാതി നൽകിയത്.

വെള്ളാരൻ കടവ് പ്രദേശത്ത് നിരവധി വിധവകൾ ഓലപ്പുരയിൽ വസിക്കുമ്പോഴും അത്തരക്കാരെ ഒഴിവാക്കി പട്ടികവർഗ പ്രമോട്ടറും മുൻ പഞ്ചായത്ത് അംഗവുമായ വ്യക്തിക്ക് ലൈഫ് അനുവദിച്ചത്, ഇടുക്കുപാറയിൽ നിർമൽ ഭവന പദ്ധതിയിൽ ഉൾപ്പെട്ടവരെ വീണ്ടും ലൈഫിൽ ഉൾപ്പെടുത്തിയത്, അച്ഛനും അമ്മക്കും സർക്കാർ പദ്ധതിയിൽ സ്ഥലമുണ്ടായിട്ടും മകനെ ലൈഫിൽ ഉൾപ്പെടുത്തിയത് എന്നിവ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

മു​ത​ല​മ​ട: പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​ന​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ർ​ഹ​രെ പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ അ​ന്തി​മ പ​ട്ടി​ക​യി​ൽ 1818 പേ​രാ​ണു​ള്ള​ത്. രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം മൂ​ലം ചി​ല വാ​ർ​ഡു​ക​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ കു​റ​യു​ക​യും മ​റ്റു വാ​ർ​ഡു​ക​ളി​ൽ വ​ർ​ധി​ക്കു​ക​യു​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

മു​ച്ച​ങ്കു​ണ്ട് വാ​ർ​ഡി​ൽ കു​ണ്ട​ന്തോ​ട്ടി​ൽ വ​സി​ക്കു​ന്ന ആ​ദി​വാ​സി ദ​മ്പ​തി​ക​ളാ​യ ചി​ത്ര​യെ​യും നാ​ഗ​രാ​ജി​നെ​യും പദ്ധതിയിൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ര​ണ്ടു മ​ക്ക​ളു​മാ​യി ദ​മ്പ​തി​ക​ൾ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഓ​ല​ക്കു​ടി​ലി​ലാ​ണ് താ​മ​സം. വൈ​ദ്യു​തി പോ​ലും എ​ത്താ​ത്ത കു​ടി​ലി​ലു​ള്ള​വ​രെ അ​വ​ഗ​ണി​ച്ച​തി​നെ​തി​രെ ക​ല​ക്ട​റെ സ​മീ​പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ദ​മ്പ​തി​ക​ൾ.

മു​ച്ച​ങ്കു​ണ്ട് വാ​ർ​ഡി​ലു​ള്ള​വ​രെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് അം​ഗം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കു​മാ​ർ മാ​രി​മു​ത്തു, ത​മി​ഴ് ചെ​ൽ​വി, മ​ണി, കു​പ്പാ​ത്താ​ൽ എ​ന്നി​വ​രെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഇ​ടം ന​ൽ​ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Life scheme irregularity in Mudalamada panchayath: Vigilance Investigation started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.