ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം

ക​ൽ​പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും വി​ധി​ച്ചു. പ​ന​മ​രം നീ​ർ​വാ​രം ഈ​രാ​ളി കോ​ള​നി​യി​ലെ സു​രേ​ഷി​നെ​യാ​ണ് (34) കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള ക​ൽ​പ​റ്റ പ്ര​ത്യേ​ക കോ​ട​തി (ഫാ​സ്​​റ്റ് ട്രാ​ക്ക് കോ​ട​തി) ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ജീ​വ​പ​ര്യ​ന്തം ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​കാ​നും വി​ക്​​ടിം കോം​പ​ൻ​സേ​ഷ​ൻ സ്​​കീം പ്ര​കാ​രം അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നും ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ്​​ അ​തോ​റി​റ്റി​യോ​ട് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2019ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പ​ന​മ​രം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്​​പെ​ക്ട​റാ​യി​രു​ന്ന രാം​കു​മാ​റാ​ണ്​ കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

േപ്രാ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ട്ട​ർ യു.​കെ. പ്രി​യ ഹാ​ജ​രാ​യി. ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ഫാ​സ്​​റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടെ ആ​ദ്യ ശി​ക്ഷാ​വി​ധി​യാ​ണി​ത്.

Tags:    
News Summary - Life sentence for young man who raped a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.