കടബാധ്യത: ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആന്‍റ് സൗണ്ട്‌ കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി നിർമൽ ചന്ദ്രൻ (54) ആണ് മരിച്ചത്. കോവിഡ് മൂലം പ്രതിസന്ധിയിലായ നിര്‍മലിന് പത്ത് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു.

ലൈറ്റ് ആന്റ് സൗണ്ടിൽ നിന്നും പിന്നീട് നിർമൽ ചന്ദ്രൻ കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. നിർമലിന്റെ മകളുടെ സ്വർണം വരെ പണയത്തിലായിരുന്നു. എന്നാൽ കടയുടെ വാടക നൽകാൻ പോലും കഴിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Tags:    
News Summary - Light and Sound proprietor and suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.