കണ്ണൂർ: യു.ഡി.എഫ് സർക്കാറിെൻറ തോൽവിക്ക് കാരണം അവസാനസമയത്തെടുത്ത ചില തീരുമാനങ്ങളാണെന്ന് കെ. ശങ്കരനാരായണൻ. കെ.പി.എസ്.ടി.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടേത് നല്ല ഭരണമായിരുന്നു. എന്നാൽ, അവസാനസമയെത്തടുത്ത പല തീരുമാനങ്ങളും ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതാണ് തോൽവിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഗാന്ധിയനല്ല. എങ്കിലും ഗാന്ധിയുടെ ആശയങ്ങൾ വിശ്വസിക്കുന്ന ആളാണ്. ഗാന്ധി പറഞ്ഞ മുഴുവൻ കാര്യങ്ങളും നമുക്ക് ചെയ്യാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. വ്യാജ ഗാന്ധിയന്മാർ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ശങ്കരനാരായണൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.