തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കുന്നു. ബെവ് ക്യു ആപ്പ് ഒഴിവാക്കിക്കൊണ്ട് ബീവറേജസ് ഔട്ട്ലറ്റുകളിൽ നിന്നും നാളെ മുതൽ നേരിട്ട് മദ്യം നൽകാനാണ് തീരുമാനം. രാവിലെ 9 മണി മുതൽ മദ്യം ലഭ്യമായിത്തുടങ്ങും. സാമൂഹിക അകലം പാലിച്ച് വിൽപന നടത്തണമെന്നാണ് നിർദേശം.
ബെവ് ക്യൂ ആപ്പ് സജ്ജമാകാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടി വരുമെന്ന് ബുധനാഴ്ച രാവിലേയും ഉച്ചക്കുമായി നടത്തിയ ചർച്ചയിൽ ഫെയർകോഡ് അധികൃതർ ബെവ്കോയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ആപ് ഒഴിവാക്കിക്കൊണ്ട് ഔട്ട്ലറ്റുകളിൽ നിന്ന് നേരിട്ട് മദ്യ വിൽപന നടത്താൻ തീരുമാനമായത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കും മദ്യ വിൽപന. ബാറുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബാറുകൾ തുറക്കുകയാണെങ്കിൽ തന്നെ ഇരുന്ന് മദ്യപിക്കാൻ അനുമതിയുണ്ടാവില്ല. ബെവ്കോ ഔട്ട്ലറ്റുകളിൽ നിന്ന് ലഭിക്കുന്ന സമാന വിലയിൽ ബാറുകളിൽ നിന്ന് മദ്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.