തിരുവനന്തപുരം: രണ്ട് മാസത്തോളമായി അടഞ്ഞുകിടന്ന സംസ്ഥാനെത്ത മദ്യശാലകൾ തുറന്നു. വ്യാഴാഴ്ച രാവിലെ മദ്യശാലകൾ തുറക്കുന്നതിന് മുമ്പുതന്നെ പലയിടങ്ങളിലും നീണ്ട നിരയാണ് പ്രകടമായത്. മിക്കയിടത്തും സാമൂഹിക അകലം പാലിച്ചില്ല.
ബെവ്ക്യു ആപ് വഴി മദ്യവിതരണം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് നേരിട്ടുള്ള വിൽപനയാണ് ആരംഭിച്ചത്. തിരക്കൊഴിവാക്കാനായി പലയിടങ്ങളിലും പൊലീസിനെയും നിയോഗിച്ചിരുന്നു. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനസമയം. ബാറുകളിലും പാർസൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം ചില ബാറുകളിൽ വിലകൂടിയ മദ്യങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന പരാതിയും ഉയർന്നു.
ടി.പി.ആർ നിരക്ക് ഇരുപതിൽ താഴെയുള്ള ഇടങ്ങളിലെ ബിവറേജസ് ഒൗട്ട്ലെറ്റുകളും ബാറുകളുമാണ് തുറന്നത്. 90 ശതമാനം ബെവ്കോ ഒൗട്ട്ലെറ്റുകളും തുറന്നതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ ബാറുകൾ അടച്ചുപൂട്ടിയത്. ഇതുമൂലം 1700 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് ബിവറേജസ് കോർപേറഷെൻറ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.