തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യത്തിന് വിറ്റുവരവ് നികുതി ഒഴിവാക്കണമെന്ന നിർദേശത്തിൽ തീരുമാനമെടുക്കാതെ മന്ത്രിസഭ. ഇക്കാര്യത്തിൽ വിശദ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
സംസ്ഥാനത്ത് മദ്യത്തിന്‍റെ വിൽപന കുറഞ്ഞത് ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഉൽപാദനം നിർത്തുന്ന സാഹചര്യവുമുണ്ട്. വ്യാജമദ്യം വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നികുതിയിളവ് പരിഗണിച്ചത്. ധനവകുപ്പും എക്സൈസ് വകുപ്പും നൽകിയ നിർദേശങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി. തുടർന്നാണ് ചീഫ് സെക്രട്ടറിയോട് പരിശോധിക്കാൻ നിർദേശിച്ചത്. അടുത്ത മന്ത്രിസഭ യോഗം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.