മൂന്നാർ: സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുൈമയുടെ പേരിൽ ഗോമതി അഗസ്റ്റ്യൻ നാടകം കളിക്കുകയാണെന്ന് സംഘടനയുടെ മുൻ പ്രസിഡൻറ് ലിസി സണ്ണി. തമിഴ് രാഷ്ട്രീയ സംഘടനയിലേക്കും തുടർന്ന് സി.പി.എമ്മിലേക്കും ചേക്കേറിയ ഗോമതി പെട്ടെന്നൊരു സുപ്രഭാതത്തിൽ പാർട്ടിയിൽനിന്ന് രാജിവെച്ച് പെമ്പിളൈ ഒരുൈമയുടെ ഭാഗമാകാൻ ശ്രമിച്ചാൽ അനുവദിക്കാൻ കഴിയില്ല. സംഘടനയിൽ ചേരും മുമ്പ് തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചതിനു ക്ഷമ പറയണം. മന്ത്രി മണിക്കെതിരെ മൂന്നാർ ടൗണിൽ സമരം നടത്തുന്ന ഗോമതി വിളിച്ചാൽ ശമ്പളം കളഞ്ഞിട്ട് തൊഴിലാളികൾ എത്തില്ല. സമരപ്പന്തലിൽനിന്ന് ഗോമതി മാറിയാൽ മണിയെ മൂന്നാറിലെത്തിച്ച് മാപ്പുപറയിപ്പിക്കാം. സി.പി.എമ്മിെൻറ ആനുകൂല്യങ്ങൾ വാങ്ങി അവരെ സേവിച്ചുകൊണ്ടിരുന്ന ഗോമതിയുടെ ഇപ്പോഴത്തെ നീക്കങ്ങളിൽ പ്രവർത്തകർക്ക് സംശയമുണ്ടെന്നും ലിസി സണ്ണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.