എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കും- വീണ ജോർജ്

കോട്ടയം: കേരളത്തിലെ എല്ലാ സർക്കാർമെഡിക്കൽ കോളജ് കളിലും കരൾ മാറ്റ ശസ്ത്രക്രീയ ആരംഭിക്കുമെന്നും, അവയവദാന ഇൻസ്റ്റിറ്റ്യൂഷൻ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ കരൾ മാറ്റശസ്ത്രക്രിയക്ക് വിധേയമായ യുവാവിന് ഡിസ്ചാർജ്ജ് സമ്മറി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും, അതിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിനും ആശുപത്രി അധികൃതർക്കും പ്രത്യേക അഭിനന്ദനം അറിയിച്ചു.

ഒറ്റ മനസോടെ ഒരു ടീമായി പ്രവർത്തിച്ചതിനാലാണ് ഇത് വിജയിപ്പിക്കുവാൻ കഴിഞ്ഞതെന്നും കോട്ടയം മെഡിക്കൽ കോളജിന്‍റെ ചികിത്സകളിലുള്ള വിജയം പ്രശംസാർഹമാണെന്നും വീണാ ജോർജ്ജ് അഭിപ്രായപ്പെട്ടു. അതിനാൽ വികസന പ്രവർത്തന കാര്യത്തിൽ കോട്ടയത്തിന് മുൻഗണന നൽകുമെന്നും അവർ പറഞ്ഞു. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40) ആണ് കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ ത്. ഭാര്യ പ്രവീജ ആയിരുന്നു ദാതാവ്. കഴിഞ്ഞ 14 നായിരുന്നു 12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രീയ നടത്തിയത്.

Tags:    
News Summary - Liver transplant surgery will be started in all government medical colleges- Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.