കൊച്ചി: ജന്മനാ കരള്‍രോഗം പിടിപെട്ട 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാതാവിെൻറ പൊക്കിള്‍ ഞരമ്പുള്‍പ്പെടെ മാറ്റിവെച്ച അപൂര്‍വ കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം. കൊച്ചി വി.പി.എസ് ലേക്ക്‌ഷോര്‍ ആശുപത്രിയിൽ നടന് ന സംസ്ഥാനത്തെ ഇത്തരത്തിലെ ആദ്യ ശസ്ത്രക്രിയയിലൂടെ ഒറ്റപ്പാലം കാഞ്ഞിരപ്പിലാക്കല്‍ മുഹമ്മദ് ജാബിറിെൻറയു ം അമീറയുടെയും മകൾ ഹന ഫാത്തിമയാണ് സുഖം പ്രാപിച്ചത്. കുഞ്ഞ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
കഴിഞ്ഞ ജൂണില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനയുടെ രോഗം അതിെൻറ അപൂര്‍വത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജന്മനാ തന്നെ ബിലിയറി അട്രേസിയ എന്ന കരള്‍രോഗം പിടിപെട്ട ഹന മറ്റൊരു ആശുപത്രിയില്‍ രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും സുഖപ്പെട്ടില്ല.
കരളിെൻറ പ്രവര്‍ത്തനം തകരാറിലായി രക്തത്തില്‍ കടുത്ത അണുബാധയും മഞ്ഞപ്പിത്തബാധയും വന്ന് വെള്ളം കെട്ടി വീര്‍ത്ത വയറുമായാണ് കുഞ്ഞിനെ ലേക്ഷോറിൽ എത്തിച്ചത്. കരളിലെ പ്രധാനരക്തവാഹിയായ പോര്‍ട്ടല്‍ വെയിനില്‍ ഒരു സ്റ്റെൻറ് ഇടുകയാണ് ചികിത്സയെന്ന് ആശുപത്രിയിലെ കോംപ്രിഹെന്‍സിവ് ലിവര്‍ കെയര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഭിഷേക് യാദവും സംഘവും തീരുമാനത്തിലെത്തി. പക്ഷേ, കുട്ടികള്‍ക്കുള്ള പോര്‍ട്ടര്‍ വെയിന്‍ സ്റ്റെൻറ് ഇതുവരെ നിര്‍മിച്ചിട്ടില്ല.
ഒടുവില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കിടയില്‍ത്തന്നെ ദാതാവിെൻറ പൊക്കിള്‍ ഞരമ്പിലൂടെ മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്ന കരോറ്റിഡ് ആര്‍ടെറി സ്റ്റെൻറ് (നെക് ആര്‍ടെറി) കടത്തിവിടുകയായിരുന്നു. ഹെപ്പറ്റോളജിസ്റ്റ് ഡോ. മായ പീതാംബരന്‍, ഡോ. മോഹന്‍ മാത്യുവിെൻറ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ഡോ. ബാബുവിെൻറ നേതൃത്വത്തിലുള്ള പീഡിയാട്രിക്‌സ് ടീം, ഡോ. രാജേഷ് ആൻറണിയുടെ നേതൃത്വത്തിലുള്ള ഇൻറര്‍വെന്‍ഷനല്‍ റേഡിയോളജി ടീം തുടങ്ങിയവർ കൂടി ഉൾപ്പെട്ട അമ്പതംഗ സംഘമാണ് വിവിധ ഘട്ടങ്ങളിലായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സാമൂഹികപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിെൻറ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ശസ്ത്രക്രിയക്ക് പണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.