ലിവിങ് ടുഗെതർ വിവാഹ ബന്ധമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി

കൊച്ചി: ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈകോടതി. ലിവിങ് ടുഗെതർ വിവാഹമല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിക്ക് എതിരെയുള്ള കേസ് റദ്ദാക്കി കൊണ്ടാണ് ഹൈകോടതി ഉത്തരവ്.

താനുമായി ലിവിങ് റിലേഷനിലായിരുന്ന പിന്നീട് പിണങ്ങുകയും പരാതിയുമായി പൊലീസിനെ സമീപിച്ചെന്നും യുവാവ് പറയുന്നു. യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരണമെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Living together is not marriage relationship; Partner cannot be called husband, says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.