കോട്ടയം: കുമരകത്തിെൻറ ഗ്രാമീണസൗന്ദര്യം ആസ്വദിച്ച് എൽ.കെ. അദ്വാനിയുടെ കായൽയാത്ര. നാലുദിവസത്തെ സന്ദർശനത്തിന് കുമരകത്ത് എത്തിയ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അദ്വാനി െവള്ളിയാഴ്ച ഹൗസ്ബോട്ടിലാണ് ഏറെ സമയം ചെലവിട്ടത്. പ്രഭാതഭക്ഷണത്തിനു ശേഷം രാവിലെ 10.30ഒാടെ വൻ സുരക്ഷസന്നാഹത്തിന് നടുവിൽ ഹൗസ് ബോട്ടിൽ ആർ ബ്ലോക്കിലേക്കായിരുന്നു യാത്ര.
വെള്ള പാൻറും നീല ഷർട്ടും ധരിച്ച് ബോട്ടിൽ ചുറ്റിനടന്ന് കായൽക്കാഴ്ചകൾ കണ്ടു. ചിത്തിര, മാർത്താണ്ഡം കായലുകൾ, കൃഷിയുടെ ചരിത്രം എല്ലാം ഒപ്പമുണ്ടായിരുന്നവരോട് തിരക്കി. ഇതിനിെട, മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സസ്യാഹാരം കഴിക്കുന്ന അദ്വാനിക്ക് മസാലപ്പപ്പടവും ടൊമാറ്റോ സൂപ്പുമാണ് തയാറാക്കിയത്. മകൾക്കും സുഹൃത്തുക്കൾക്കും കരിമീൻ പൊള്ളിച്ചതും ചെമ്മീൻ ൈഫ്രയും ഒരുക്കിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ഹോട്ടലിലേക്കു പോന്നു. രാത്രി കലാപാരിപാടികളും ആസ്വദിച്ചു.
ശനിയാഴ്ച അദ്വാനിക്കായി ഹോട്ടൽ അധികൃതർ സദ്യ ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച അദ്ദേഹം കൊച്ചിയിലേക്കു മടങ്ങും. മകൾ പ്രതിഭ, സുഹൃത്ത് അഹുജ, അഹുജയുടെ ഭാര്യ, മകൾ, പഴ്സനൽ സെക്രട്ടറി ദീപക് ചോപ്ര, അദ്ദേഹത്തിെൻറ ഭാര്യ, അദ്വാനിയുടെ ഡോക്ടറായ രാജീവ് മോഹൻ, സഹായി ഭവാനി ദത്ത് എന്നിവരാണ് സംഘത്തിലുള്ളത്.
അദ്വാനിയുെട സ്വകാര്യസന്ദർശം കണക്കിലെടുത്ത് വൻ സുരക്ഷയാണ് കുമരകത്ത് ഒരുക്കിയത്. എട്ട് എൻ.എസ്.ജി കമാൻഡോകളും 12 പൊലീസ് കമാൻഡോകളും ഒപ്പമുണ്ട്. ഇതിനൊപ്പം ജില്ലയിൽനിന്നുള്ള 300 പൊലീസുകാരെയും ഇവിടെ സുരക്ഷക്ക് നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.