എൽ.കെ.ജി വിദ്യാർഥിനി സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണു

ആലുവ: എൽ.കെ.ജി വിദ്യാർഥി സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണു. ആലുവ സ്വദേശി യൂസുഫിന്റെ മകൾ ഫൈസയാണ് ബസിന്റെ എമർജൻസി വാതിൽ വഴി റോഡിൽ വീണത്. പിറകെ വന്ന ബസ് ബ്രേക്കിട്ടതിനാൽ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. പെങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസില്‍നിന്നാണ് അപകടം ഉണ്ടായത്.  

വീഴുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തി കുട്ടിയെ എടുത്തത്. സാരമായ പരിക്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തിരികെ ബസില്‍ കയറ്റിവിടുകയായിരുന്നു. അതേസമയം, കുഞ്ഞിന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് ആരോപിച്ച കുടുംബം, സാരമായ പരിക്കില്ലെന്നും വീണതിനെ തുടര്‍ന്ന് ശരീരവേദനയും ചതവും ഉണ്ടെന്നും അറിയിച്ചു. 

Tags:    
News Summary - LKG student fell from school bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.