ഏകോപിത തദ്ദേശ ഭരണ സർവിസ് ഈ വർഷം –മുഖ്യമന്ത്രി


തി​രു​വ​ന​ന്ത​പു​രം: ഏ​കോ​പി​ത ത​ദ്ദേ​ശ ഭ​ര​ണ സ​ർ​വി​സ് ഈ ​വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്നും ഇ​തി​നു​ള്ള ക​ര​ട് ച​ട്ടം ത​യാ​റാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​റ്റു വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ത​ദ്ദേ​ശ​ഭ​ര​ണ സി​വി​ൽ സ​ർ​വി​സ് രൂ​പ​വ​ത്​​ക​രി​ച്ചാ​ൽ മാ​ത്ര​മേ നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​നാ​വു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന വി​ക​സ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

 പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്, ന​ഗ​ര​കാ​ര്യ വ​കു​പ്പ്, ന​ഗ​രാ​സൂ​ത്ര​ണ വ​കു​പ്പ്, ത​ദ്ദേ​ശ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം, ഗ്രാ​മ​വി​ക​സ​ന ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ സം​യോ​ജി​പ്പി​ച്ചാ​ണ് ത​ദ്ദേ​ശ ഭ​ര​ണ സ​ർ​വി​സ് രൂ​പ​വ​ത്​​ക​രി​ക്കു​ക.  പു​തി​യ സ​ർ​വി​സി​​​െൻറ ത​ല​വ​നാ​യി പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​ർ​മാ​ണ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വ​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മ​ണ​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ആ​ധു​നി​ക അ​റ​വു​ശാ​ല​ക​ൾ സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ലം പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​ത്ത​ണം. പ​ഞ്ചാ​യ​ത്ത​്​ നി​യ​മ​ത്തി​ലെ പ​ല വ്യ​വ​സ്ഥ​ക​ളും മു​നി​സി​പ്പ​ൽ നി​യ​മ​ത്തി​ലി​ല്ലെ​ന്ന പോ​രാ​യ്മ​യു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. ച​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​ത്തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ല. പ​ര​മ്പ​രാ​ഗ​ത ശീ​ല​ങ്ങ​ളാ​ൽ വ​രു​ത്തു​ന്ന വീ​ഴ്ച​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

തൈ​ക്കാ​ട്​ ഗെ​സ്​​റ്റ്​​ഹൗ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ എ.​കെ. ബാ​ല​ൻ, കെ. ​രാ​ജു, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, എം.​എം. മ​ണി, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, പി. ​തി​ലോ​ത്ത​മ​ൻ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡോ. ​കെ.​ടി. ജ​ലീ​ൽ, കെ.​കെ. ശൈ​ല​ജ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ൻ​റ​ണി, ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. രാ​മ​ച​ന്ദ്ര​ൻ, വി​വി​ധ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​മാ​ർ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - Local body administration service-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.